കടലുണ്ടി പുഴയില്‍ കാണാതായ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി

15കാരനായ മേച്ചോത്ത് മജീദിന്റെ മകന്‍ റൈഹാന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

Update: 2021-10-08 12:06 GMT
കടലുണ്ടി പുഴയില്‍ കാണാതായ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി

മലപ്പുറം: കടലുണ്ടി പുഴയില്‍ മലപ്പുറം ഉമ്മത്തൂര്‍ പാലത്തിനു സമീപം കാണാതായ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി. 15കാരനായ മേച്ചോത്ത് മജീദിന്റെ മകന്‍ റൈഹാന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മലപ്പുറം ഫയര്‍ ആന്റ് റെസ്‌ക്യൂ ടീം രാവിലെ മുതല്‍ തിരച്ചില്‍ ആരംഭിച്ചിരുന്നെങ്കിലും ശക്തമായ അടിയൊഴുക്ക് തിരച്ചിലിന് തിരിച്ചടിയായിരുന്നു. സ്‌പെഷ്യല്‍ സ്‌കൂബ ഡൈവിംഗ് ടീം നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

മലപ്പുറം താമരക്കുഴി സ്വദേശി മുളളന്‍മടയന്‍ മുഹമ്മദിന്റെ മകന്‍ മുഹമ്മദ് ആഷിഫ് (16)ന്റെ മൃതദേഹം ഇന്നലെ കണ്ടെടുത്തിരുന്നു.




Tags:    

Similar News