വരവരറാവുവിനെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ബോംബെ ഹൈക്കോടതി

വരവരറാവു മരണകിടക്കയിലാണെന്നും ചികിത്സ അത്യാവശ്യമാണെന്നും ജസ്റ്റിസ് എസ്എസ് ഷിന്‍ഡെ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.

Update: 2020-11-18 09:15 GMT
വരവരറാവുവിനെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ബോംബെ ഹൈക്കോടതി

മുംബൈ: മാവോവാദി ബന്ധമാരോപിച്ച് ജയിലിലടച്ച തെലുങ്ക് കവിയും സാമൂഹ്യപ്രവര്‍ത്തകനുമായ വരവരറാവുവിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവ്. ബോംബെ ഹൈക്കോടതിയാണ് വരവരറാവുവിനെ മുംബൈ നാനാവതി ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കിയത്. ഇപ്പോള്‍ മുംബൈയിലെ തലോജ ജയിലില്‍ അവശനിലയിലാണ് വരവരറാവു.

വരവരറാവു മരണകിടക്കയിലാണെന്നും ചികിത്സ അത്യാവശ്യമാണെന്നും ജസ്റ്റിസ് എസ്എസ് ഷിന്‍ഡെ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. 15 ദിവസത്തിനകം മെഡിക്കല്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കണം. സര്‍ക്കാര്‍ ചിലവിലായിരിക്കണം ചികിത്സയെന്നും കോടതി ഉത്തരവില്ലാതെ ഡിസ്ചാര്‍ജ് ചെയ്യരുതെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.

Tags:    

Similar News