വരവര റാവുവിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയെന്ന് ഡോക്ടര്‍മാര്‍

റാവുവിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് സര്‍ ജെജെ ആശുപത്രി ഡീന്‍ ഡോ. രഞ്ജിത് മങ്കേശ്വര്‍ പറഞ്ഞു. 'അദ്ദേഹം നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്, ആശങ്കപ്പെടേണ്ടതില്ല. അദ്ദേഹത്തെ ആശുപത്രിയിലെ ന്യൂറോളജി വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെട്ടുവരികയാണ്'-ഡോക്ടര്‍ മങ്കേശ്വര്‍ പറഞ്ഞു.

Update: 2020-07-14 19:24 GMT

മുംബൈ: ഭീമ കൊറേഗാവ് ഗൂഡാലോചനക്കേസില്‍ ജയിലില്‍ കഴിയുന്ന കവിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ വരവര റാവുവിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് സര്‍ ജെജെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍. ആരോഗ്യസ്ഥിതി മോശമായതിനെതുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് താലോജ ജയിലില്‍ നിന്ന് റാവുവിനെ മുംബൈയിലെ ജെജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

റാവുവിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് സര്‍ ജെജെ ആശുപത്രി ഡീന്‍ ഡോ. രഞ്ജിത് മങ്കേശ്വര്‍ പറഞ്ഞു. 'അദ്ദേഹം നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്, ആശങ്കപ്പെടേണ്ടതില്ല. അദ്ദേഹത്തെ ആശുപത്രിയിലെ ന്യൂറോളജി വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെട്ടുവരികയാണ്'-ഡോക്ടര്‍ മങ്കേശ്വര്‍ പറഞ്ഞു.

മെയ് 28ന് അബോധവസ്ഥയിലായ റാവുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യം വിണ്ടെടുക്കുന്നതിന് മുമ്പേ ജയിലില്‍ തിരിച്ചെത്തിക്കുകയായിരുന്നു. 22 മാസമായി ജയിലില്‍ കഴിയുന്ന 81 വയസ് പിന്നിട്ട വരവര റാവുവിന്റെ ആരോഗ്യനില അപകടത്തിലാണെന്നും അടിയന്തര ഇടപെടല്‍ വേണമെന്നും ഭാര്യയും മകളും ആവശ്യപ്പെട്ടതോടെ

സാമൂഹിക-രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ വിഷയം ഏറ്റെടുത്തിരുന്നു. കൊവിഡ് പശ്ചാത്തലം കൂടി കണക്കിലെടുത്ത് ഇടക്കാല ജാമ്യത്തിനായി എന്‍ഐഎ കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളി. അതിനിടെ, മഹാരാഷ്ട്രയിലെ ക്യാബിനറ്റ് മന്ത്രിയും എന്‍സിപിയുടെ മുതിര്‍ന്ന നേതാവുമായ ജിതേന്ദ്ര ആവാഡ് ഉള്‍പ്പടെയുള്ളവര്‍ ശക്തമായി ഇടപ്പെട്ടതോടെയാണ് വരവര റാവുവിനെ മുംബൈ ജെ ജെ ആശുപത്രിയിലേക്ക് മാറ്റിയത്.

ഭീമ കൊറേഗാവ് സംഘര്‍ഷത്തിന് കാരണമായ എല്‍ഗാര്‍ പരിഷത്ത് ഗൂഡാലോചനനടത്തിയെന്ന് ആരോപിച്ചാണ് 2017ല്‍ വരവര റാവു ഉള്‍പ്പടെ അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. പുനെ പോലിസ് അന്വേഷിച്ചിരുന്ന കേസ് മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ അധികാരമൊഴിഞ്ഞതിന് പിന്നാലെയാണ് എന്‍ഐഎ ഏറ്റെടുത്തത്.

Tags:    

Similar News