രോഗിയില്‍ നിന്നു കൈക്കൂലി ആവശ്യപ്പെട്ടു ; പത്തനംതിട്ടയില്‍ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കഴിഞ്ഞ ദിവസം ഡോ. വിനീത് രോഗിയോട് 12000 രൂപ ആവശ്യപ്പെടുന്ന ഓഡിയോ സന്ദേശം പുറത്തു വന്നത് വലിയ വാര്‍ത്തയായിരുന്നു

Update: 2024-10-10 06:25 GMT

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. അടൂര്‍ ജനറല്‍ ആശുപതിയിലെ ഡോക്ടര്‍ വിനീതിനെതിരെയാണ് നടപടി. രോഗിയോട് 12000 രൂപ ആവശ്യപ്പെട്ടു എന്ന പരാതിയിലാണ് നടപടി. കഴിഞ്ഞ ദിവസം ഡോ വിനീത് രോഗിയോട് 12000 രൂപ ആവശ്യപ്പെടുന്ന ഓഡിയോ സന്ദേശം പുറത്തു വന്നത് വലിയ വാര്‍ത്തയായിരുന്നു. പിന്നാലെ അടൂര്‍ ആശുപത്രിയിലേക്ക് യുവജന സംഘടനയുടെ മാര്‍ച്ച് ഉണ്ടായിരുന്നു. പരാതി ലഭിച്ചിട്ടും നടപടിയെടുക്കാന്‍ വൈകുന്നതിലായിരുന്നു പ്രതിഷേധം.

ഇന്നലെ ആരോഗ്യവകുപ്പ് മന്ത്രി വിഷയത്തില്‍ അന്വേഷണം നടത്തി അടിയന്തരമായി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ താന്‍ പ്രൈവറ്റ് പ്രാക്ടീസ് ചെയ്യുന്ന സ്ഥലത്ത് രോഗിക്ക് ഓപറേഷനുവേണ്ടിയാണ് രൂപ ആവശ്യപ്പെട്ടുവെന്നായിരുന്നു വിനീതിന്റെ വിശദീകരണം.കഴിഞ്ഞ 16-ാം തീയ്യതി നടന്ന സംഭവത്തില്‍ പരാതി നല്‍കിയിട്ടും സൂപ്രണ്ട് പരാതി വെച്ചു താമസിപ്പിച്ചു എന്ന പ്രശ്‌നം പരാതിക്കാരി ചൂണ്ടിക്കാട്ടിയിരുന്നു. സൂപ്രണ്ടിനെതിരെ നിലവില്‍ നടപടിയൊന്നുമെടുത്തിട്ടില്ല.




Tags:    

Similar News