വിമാന യാത്രക്കുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കി
പുതിയ തീരുമാനം 18 മുതല്‍ നിലവില്‍ വരും
ന്യൂഡല്‍ഹി: രാജ്യത്ത് വിമാന യാത്രക്ക് ഏര്‍പ്പെടുത്തിയ കൊവിഡ് നിയന്ത്രണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കി. നൂറ് ശതമാനം ആഭ്യന്തര സര്‍വ്വീസിനും അനുമതി നല്‍കി. ആഭ്യന്തര സര്‍വ്വീസുകളില്‍ നിലവില്‍ 85 ശതമാനം സീറ്റ് ശേഷിയില്‍ യാത്രക്കാരെ പ്രവേശിപ്പിക്കാനാണ് അനുമതിയുള്ളത്.
പുതിയ തീരുമാനം 18 മുതല്‍ നിലവില്‍ വരും. അതേസമയം യാത്രക്കാരും ജീവനക്കാരും കൊവിഡ് നിയന്ത്രണ പെരുമാറ്റവും നിര്‍ദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും മന്ത്രാലയം നിര്‍ദേശിച്ചു.രാജ്യത്ത് എട്ട് മാസത്തിന് ശേഷം കൊവിഡ് പ്രതിദിന കണക്ക് പതിനയ്യായിരത്തിന് താഴെയെത്തി. ഇരുപത്തിനാല് മണിക്കൂറിനിടെ 14313 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലത്തെ പ്രതിദിന കണക്കിനെക്കാള്‍ 21 ശതമാനം കുറവാണ് ഇന്നത്തേത്.