കൊവിഡ് വ്യാപനം തീവ്രമായ പത്ത് സംസ്ഥാനങ്ങളിലേക്ക് പ്രത്യേക സംഘത്തെ അയക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം കൂടുകയും പുതിയ വകഭേദമായ ഒമിക്രോണ്‍ കൂടുതലായി സ്ഥിരീകരിക്കുകയും ചെയ്ത സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക സംഘത്തെ അയക്കും. വാക്‌സിനേഷന്‍ നടപടികളില്‍ പിന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളും കേന്ദ്ര സംഘം സന്ദര്‍ശിക്കും.
പുറത്തുവന്ന വിവരമനുസരിച്ച് കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, മിസോറാം, കര്‍ണാടക, ബിഹാര്‍, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് കൊവിഡ് ടീമിനെ നിയോഗിക്കുന്നത്.
സംസ്ഥാന സര്‍ക്കാരുകള്‍ കൊവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട സ്വീകരിച്ച നടപടികള്‍ കേന്ദ്രസംഘം പരിശോധിക്കും. കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് എടുക്കേണ്ടതും എടുത്തതുമായ മുന്‍കരുതലുകളും പരിശോധിക്കും. വിവിധ തലങ്ങളില്‍ വിദഗ്ധരായവര്‍ ഉള്‍പ്പെടുന്നതാണ് കേന്ദ്ര സംഘം.