കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനപ്പെരുമഴ നല്‍കി കര്‍ഷകരെ വഞ്ചിക്കുന്നു: കിസാന്‍ സഭ ജില്ലാ സെക്രട്ടറി

Update: 2020-05-27 12:17 GMT

മാള: കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനങ്ങളുടെ പെരുമഴ നല്‍കി കര്‍ഷകരെ വഞ്ചിക്കുകയാണെന്ന് കിസാന്‍ സഭ ജില്ലാ സെക്രട്ടറി കെ വി വസന്തകുമാര്‍ പറഞ്ഞു. ഇനിയും കര്‍ഷക വഞ്ചന തുടര്‍ന്നാല്‍ അതിശക്തമായ സമരപരിപാടികളുമായി കിസാന്‍ സഭ മുന്നോട്ടു പോകുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. കിസാന്‍ സഭ ദേശിയ പ്രക്ഷോഭത്തിന്റെ ഭാഗമായി മാള താപാലാപ്പീസിനു മുമ്പില്‍ സംഘടിപ്പിച്ച സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാബു പോള്‍ എടാട്ടുകാരന്‍ അദ്ധ്യക്ഷത വഹിച്ചു. ബൈജു മണന്തറ, സാബു പോള്‍ എടാട്ടുകാരന്‍, സുഗതന്‍ മണ്ഡല എന്നിവര്‍ സംസാരിച്ചു. അന്നമനടയില്‍ ഇ കെ അനിലന്‍ ഉദ്ഘാടനം ചെയ്തു. സുരേഷ് കോഞ്ചേരി അദ്ധ്യക്ഷത വഹിച്ചു.ഐ വി മഹേഷ്, കെ പി സലി എന്നിവര്‍ സംസാരിച്ചു. കുഴൂര്‍ ബിസ് എന്‍ എല്‍ ഓഫിസിനു മുമ്പില്‍ നടത്തിയ സമരം പി എഫ് ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. ജെയിംസ് കണ്ടംകുളത്തി അദ്ധ്യക്ഷത വഹിച്ചു. എം ആര്‍ അപ്പുക്കുട്ടന്‍, വര്‍ഗ്ഗീസ് മരോട്ടിക്കല്‍, കെ സി ഗോപി എന്നിവര്‍ സംസാരിച്ചു. പുത്തന്‍ചിറയില്‍ കെ വി സുജിത്ത് ലാല്‍ ഉദ്ഘാടനം ചെയ്തു. സഹദേവന്‍ അദ്ധ്യക്ഷത വഹിച്ചു. ടി എന്‍ വേണു, കെ പി വിദ്യാധരന്‍ എന്നിവര്‍ സംസാരിച്ചു. പൊയ്യയില്‍ ജോജി ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. ഉണ്ണികൃഷ്ണന്‍, സുധാര്‍ജ്ജുനന്‍, എ എ ഹക്കിം എന്നിവര്‍ സംസാരിച്ചു. വെള്ളാങ്ങല്ലൂരില്‍ സുരേഷ് പണിക്കശ്ശേരി ഉദ്ഘാടനം ചെയ്തു. ഇസ്മാലി അദ്ധ്യക്ഷത വഹിച്ചു രാഘവന്‍, ബാബു എന്നിവര്‍ സംസാരിച്ചു.

Tags:    

Similar News