കോഴിക്കോട്: കോഴിക്കോട്ടെ നിപ നിയന്ത്രണ മേഖലയായി പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ കേന്ദ്ര സംഘം സന്ദര്‍ശനം നടത്തി. മുക്കം മുനിസിപ്പാലിറ്റിയിലെ കണ്ടയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച രണ്ട് ഡിവിഷനുകളിലെ വീടുകളിലാണ് സന്ദര്‍ശനം നടത്തിയത്. കേന്ദ്ര സംഘ മേധാവികളുടെ നേതൃത്വത്തില്‍ മുന്‍സിപ്പല്‍ ഹാളില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.
കണ്ടയ്ന്‍മെന്റ് സോണ്‍ പ്രദേശത്ത് നിയന്ത്രണങ്ങള്‍ 21 ദിവസം വരെ നിലനില്‍ക്കുമെന്ന് സംഘം അറിയിച്ചു.
കണ്ടയ്ന്‍മെന്റ് പ്രദേശത്തെ 1,800 വീടുകളിലും ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സര്‍വ്വേ പൂര്‍ത്തികരിച്ചുകഴിഞ്ഞു. യോഗത്തില്‍ കേന്ദ്ര സംഘാംഗങ്ങളായ ഡോ. രവീന്ദ്രന്‍, ഡോ. രഘു അഡീഷണല്‍ ഡയറക്ടര്‍ കേരള ഡി.എം.ഒ പിയൂഷ് നമ്പൂതിരി, നഗരസഭാ ചെയര്‍മാന്‍ പി ടി ബാബു, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രജിതാ പ്രദീപ്, എച്ച്‌ഐമാരായ ശ്രീജിത്ത്, അജിത് കുമാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അബ്ദുള്ള കെ.പി, തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.