ന്യൂഡല്‍ഹി; കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ഫെബ്രുവരി 28വരെ നീട്ടിയതായി കേന്ദ്ര സര്‍ക്കാര്‍. രാജ്യം മൂന്നാം തരംഗത്തിലേക്ക് പ്രവേശിച്ചതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍േദശം പുറപ്പെടുവിച്ചത്.
ജനുവരി 31ാം തിയ്യതിവരെയാണ് കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് പ്രാബല്യമുണ്ടായിരുന്നത്. അതാണ് ഫെബ്രുവരി 28ലേക്ക് നീട്ടിയത്.
കൂടുതല്‍ രോഗികളും വേഗത്തില്‍ രോഗമുക്തിനേടുന്നുണ്ടെങ്കിലും രാജ്യത്തെ കൊവിഡ് സജീവ രോഗികളുടെ എണ്ണം 22 ലക്ഷമായി തുടരുകയാണെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാനങ്ങള്‍ക്കയച്ച കത്തില്‍ പറയുന്നു. കൊവിഡ് രോഗികള്‍ ആശുപത്രിയിലെത്തുന്നതിന്റെ എണ്ണത്തിലും കുറവുണ്ട്.
രാജ്യത്ത് പോസ്റ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ കൂടുതലുള്ള 34 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 407 ജില്ലകളാണ് ഉള്ളത്.
നിലവിലെ സാഹചര്യം കണക്കിലെടുത്ത്, എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സ്വയം സംരക്ഷണം കൈവിടരുതെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. 'അതിനാല്‍, കൊവിഡിന്റെ നിലവിലെ പ്രവണതകള്‍ നോക്കുമ്പോള്‍, ജാഗ്രത പാലിക്കേണ്ടത് നിര്‍ബന്ധമാണെന്ന് അജയ് ഭല്ല ചീഫ് സെക്രട്ടറിമാര്‍ക്കുള്ള കത്തില്‍ പറയുന്നു.