ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചചേര്‍ത്ത കൊവിഡ് അവലോകന യോഗം ഇന്ന് വൈകീട്ട് നടക്കും. രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെയും അതിനെ ചെറുക്കുന്നതിനുള്ള മുന്നൊരുക്കങ്ങളെക്കുറിച്ചുമാണ് യോഗം ചര്‍ച്ച ചെയ്യുന്നത്.
ഒമിക്രോണിന്റെ സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചുട്ടുണ്ട്.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപോര്‍ട്ടനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7,495 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. അതില്‍ 236 പേര്‍ക്ക് ഒമിക്രോണ്‍ വകഭേദമായിരുന്നു.
മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ ബാധിച്ചത്, 65 പേര്‍ക്ക്. ഡല്‍ഹിയില്‍ 64 പേര്‍ക്കും തെലങ്കാനയില്‍ 24 പേര്‍ക്കും ഒമിക്രോണ്‍ സ്ഥിരീകരിച്ചു.
24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 6,960 പേര്‍ രോഗമുക്തരായി. 434 പേര്‍ മരിച്ചു. ആകെ മരണം 478759.
ഒമിക്രോണ്‍ വകഭേദം ഡെല്‍റ്റയേക്കാള്‍ കൂടുതല്‍ വ്യാപനശേഷിയുള്ളതാണെന്നാണ് കരുതപ്പെടുന്നത്.