സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായി കണ്ണൂരില്‍ കായിക മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നു
തലശ്ശേരി; സിപിഎം 23ാം പാര്‍ട്ടി കോഗ്രസിന്റെ ഭാഗമായി ജില്ലയില്‍ 11 ഇനം കായിക മത്സരങ്ങള്‍ സംഘടിപ്പിക്കും. തലശ്ശേരിയില്‍ മാര്‍ച്ച് 12ന് സംസ്ഥാനതല ക്രിക്കറ്റ് മത്സരത്തോടെയാണ് കായിക മല്‍സരങ്ങള്‍ തുടങ്ങുക. തദ്ദേശ സ്ഥാപനാടിസ്ഥാനത്തില്‍ കളിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണ് മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നത്.
മല്‍സരങ്ങള്‍
1. മാര്‍ച്ച് 12,13 ക്രിക്കറ്റ് തലശ്ശേരി
2. മാര്‍ച്ച് 1622 ഫുട്ബോള്‍ കൂത്തുപറമ്പ്
3. മാര്‍ച്ച് 1822 അഖിലേന്ത്യാ വോളി പേരാവൂര്‍
4. മാര്‍ച്ച് 2427 ഷട്ടില്‍ ബാറ്റ് മിന്റണ്‍ ചൊക്ലി ടൗണ്‍
5. മാര്‍ച്ച് 20 കമ്പവലി മട്ടന്നൂര്‍
6. മാര്‍ച്ച് 20 ചെസ്സ് കണ്ണൂര്‍
7. മാര്‍ച്ച് 21 കബഡി കരിവെള്ളൂര്‍
8. മാര്‍ച്ച് 27 ബീച്ച് ഗുസ്തി പയ്യാമ്പലം
9. മാര്‍ച്ച് 21 മാരത്തോണ്‍ പയ്യാമ്പലം പെരളശ്ശേരി എ.കെ.ജി സ്മാരകം
10.ഏപ്രില്‍ 02 മിനി മാരത്തോണ്‍ കണ്ണൂര്‍ ടൗണ്‍
11.മാര്‍ച്ച് 27 ബീച്ച് സൈക്കിളിംഗ് മുഴപ്പിലങ്ങാട് ബീച്ച്
ഇതുകൂടാതെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പാര്‍ട്ടി കോഗ്രസ്സിന്റെ ഭാഗമായി രൂപീകരിച്ച പ്രാദേശിക സംഘാടക സമിതിയുടെ നേതൃത്വത്തിലും കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. മയ്യില്‍ ഏരിയയില്‍ എല്ലാ ലോക്കലുകളിലും, മട്ടന്നൂര്‍ ഏരിയയിലെ പട്ടാന്നൂരിലും വോളി ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കുന്നുണ്ട്. എല്ലാവര്ക്കും കാണത്തക്ക നിലയിലാണ് മത്സര പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.