'മരിച്ചു'വെന്ന് പറഞ്ഞ കുഞ്ഞ് മാതാവിന്റെ മടിയില്‍ കിടന്ന് കരഞ്ഞു: ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍
തേയിലത്തോട്ടത്തിലെ തൊഴിലാളി ദമ്പതികളുടെ രണ്ടു മാസം പ്രായമുള്ള കുഞ്ഞിന് സുഖമില്ലാതെ അശുപത്രിയിലെത്തിച്ചപ്പോള്‍ പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ ആരുമില്ലായിരുന്നു. ഇതോടെ കുഞ്ഞിനെ സ്വയം പരിശോധിച്ച കംപൗണ്ടര്‍ ഗൗതേം മിത്ര കുട്ടി മരിച്ചതായി കൂടെയുള്ളവരെ അറിയിക്കുകയായിരുന്നു.
ഡിബ്രുഗ്ര: അസമിലെ ദിബ്രുഗഡ് ജില്ലയിലെ ഒരു തേയിലത്തോട്ട ആശുപത്രിയുടെ കംപൗണ്ടര്‍ മരിച്ചതായി പറഞ്ഞ കുഞ്ഞ് മാതാവിന്റെ മടിയില്‍ കിടന്ന് കരഞ്ഞു. ആശുപത്രിയില്‍ നിന്നും തിരിച്ച് വീട്ടിലെത്തിച്ച കുഞ്ഞിന്റെ അന്ത്യകര്‍മങ്ങള്‍ക്കായി ഒരുങ്ങുന്നതിനിടെയാണ് മാതാവിന്റെ മടിയില്‍ കിടന്ന കുഞ്ഞ് കരഞ്ഞത്.
തേയിലത്തോട്ടത്തിലെ തൊഴിലാളി ദമ്പതികളുടെ രണ്ടു മാസം പ്രായമുള്ള കുഞ്ഞിന് സുഖമില്ലാതെ അശുപത്രിയിലെത്തിച്ചപ്പോള്‍ പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ ആരുമില്ലായിരുന്നു. ഇതോടെ കുഞ്ഞിനെ സ്വയം പരിശോധിച്ച കംപൗണ്ടര്‍ ഗൗതേം മിത്ര കുട്ടി മരിച്ചതായി കൂടെയുള്ളവരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ ശിശുവിനെ വീട്ടിലെത്തിക്കുകയും അന്ത്യകര്‍മങ്ങള്‍ക്ക് ഒരുങ്ങുകയും ചെയ്തു. ഇതിനിടെ മാതാവിന്റെ മടിയിലുണ്ടായിരുന്ന കുഞ്ഞ് കരയുകയായിരുന്നു.അതോടെ വീണ്ടും ആശുപത്രിയിലേക്കും തുടര്‍ന്ന് അസം മെഡിക്കല്‍ കോളേജ് ആന്റ് ഹോസ്പിറ്റലിലേക്കും കുട്ടിയെ മാറ്റി. എന്നാല്‍ പിന്നീട് കുട്ടി മരണപ്പെട്ടു.
തെറ്റായ വിവരം നല്‍കിയതിനെതിരില്‍ 1,200 ഓളം തൊഴിലാളികള്‍ തേയിലത്തോട്ടം ആശുപത്രിയിലെത്തി പ്രതിഷേധിച്ചു. തുടര്‍ന്ന് ലാഹോവല്‍ പോലീസ് സ്റ്റേഷനിലേക്കും മാര്‍ച്ച് നടത്തി. ഇതോടെ പോലീസ് ഗൗതം മിത്രയെ അറസ്റ്റ് ചെയ്യുകയായിരുന്നു.