സിഡ്‌നി: കൊവിഡുമായി ബന്ധപ്പെട്ട 2021ലെ ആദ്യ മരണം ആസ്‌ട്രേലിയ സ്ഥിരീകരിച്ചു. 90കാരിയാണ് മരണപ്പെട്ടത്. കൊവിഡ് സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്കകമായിരുന്നു ഇവരുടെ മരണം. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 17ന് ശേഷം ആദ്യമായാണ് ഓസ്‌ട്രേലിയയില്‍ കൊവിഡ് ബാധിച്ച് മരണമുണ്ടാകുന്നത്.
ഇന്നലെ 50 പേര്‍ക്കാണ് ആസ്‌ട്രോലിയയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ആരംഭിച്ച ശേഷം 31,000 കേസുകളും 911 മരണങ്ങളുമാണ് അസ്‌ട്രേലിയയിലുണ്ടായത്.