കല്‍പ്പറ്റ: ബാണാസുര ഡാമില്‍ നീരെഴുക്ക് കൂടി ജലനിരപ്പ് ഉയര്‍ന്ന് 774.35 മീറ്റററില്‍ എത്തിയതിനാല്‍ ഡാമിന്റെ ഷട്ടര്‍ 10 സെ.മീ നിന്നും 20 സെ.മീറ്ററിലേക്ക് ഉയര്‍ത്തി.
ഉച്ചയ്ക്ക് ശേഷം രണ്ടരക്കാണ് ഷട്ടര്‍ ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ 17 മീറ്റര്‍ക്യൂബ് വെള്ളം പുഴയിലേക്ക് വിടുന്നുണ്ട. പുഴയില്‍ ജലനിരപ്പ് 10 സെ.മീ ഉയരാന്‍ സാദ്ധ്യതയുണ്ട്. രാവിലെ 8.10ന് 10 സെന്റി മീറ്റര്‍ ആയിരുന്നു ഉയര്‍ത്തിയത്.