ബാണാസുര ഡാമിന്റെ നാലാമത്തെ ഷട്ടര്‍ വീണ്ടും തുറന്നു

സെക്കന്‍ഡില്‍ 8.7 ക്യുബിക് മീറ്റര്‍ ജലമാണ് തുറന്നു വിടുക. ഡാമിലെ ജലനിരപ്പ് ഇന്നത്തെ റൂള്‍ ലെവലിനേക്കാള്‍ (774.5 മീറ്റര്‍) അധികമായതിനാലാണിത്.

Update: 2022-08-12 03:29 GMT
കല്‍പറ്റ: ബാണാസുര സാഗര്‍ ഡാമിലെ ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് അടച്ച നാലാമത്തെ ഷട്ടര്‍ ഇന്ന് രാവിലെ എട്ടോടെ വീണ്ടും 10 സെന്റിമീറ്റര്‍ ഉയര്‍ത്തി. സെക്കന്‍ഡില്‍ 8.7 ക്യുബിക് മീറ്റര്‍ ജലമാണ് തുറന്നു വിടുക. ഡാമിലെ ജലനിരപ്പ് ഇന്നത്തെ റൂള്‍ ലെവലിനേക്കാള്‍ (774.5 മീറ്റര്‍) അധികമായതിനാലാണിത്. ഇത് മൂലം പുഴയില്‍ 5 സെന്റിമീറ്റര്‍ വരെ ജലനിരപ്പ് ഉയരാനും നീരൊഴുക്ക് കൂടാനും സാധ്യതയുണ്ട്. പുഴയുടെ ഇരുകരങ്ങളില്‍ ഉള്ളവരും ജാഗ്രത പുലര്‍ത്തണമെന്ന് തരിയോട് ഡാം സേഫ്റ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Tags:    

Similar News