ആഗോള കൊവിഡ് രോഗബാധ 39.5 ദശലക്ഷം കടന്നു

Update: 2020-10-18 01:10 GMT

വാഷിങ്ടണ്‍: ആഗോള തലത്തില്‍ കൊവിഡ് രോഗബാധ 39.5 ദശലക്ഷം കടന്നതായി ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല റിപോര്‍ട്ട് ചെയ്തു.

3,95,02,909 പേര്‍ക്കാണ് ഇതുവരെ സര്‍വകലാശാലയുടെ കണക്കുപ്രകാരം കൊവിഡ് സ്ഥിരീകരിച്ചത്. അതില്‍ 11,06,705 പേര്‍ ജീവന്‍ വെടിയുകയും 2,71,48,927 പേര്‍ രോഗമുക്തരാവുകയും ചെയ്തു.

അമേരിക്കയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള രാജ്യം. അവിടെ മാത്രം 8,086,780 പേരെ രോഗം ബാധിച്ചു, 2,18,980 പേര്‍ മരിക്കുകയും ചെയ്തു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിലും അമേരിക്കയാണ് മുന്നില്‍. അവിടെ 31,97,539 പേര്‍ രോഗമുക്തരായിട്ടുണ്ട്.

ഇന്ത്യയും ബ്രസീലുമാണ് അടുത്ത സ്ഥാനങ്ങളിലുള്ള രാജ്യങ്ങള്‍. ഇന്ത്യയില്‍ 74,32,680 പേരെയും ബ്രസീലില്‍ 52,00,300 പേരെയും രോഗം ബാധിച്ചു. റഷ്യയാണ് നാലാം സ്ഥാനത്ത്. 13,76,020 പേര്‍ക്കാണ് റഷ്യയില്‍ രോഗം റിപോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ രോഗമുക്തി നേടിയിട്ടുള്ളത്, 65,24,595 പേര്‍. മാര്‍ച്ച് 11നാണ് ലോകാരോഗ്യസംഘടന കൊവിഡിനെ മഹാമാരിയായി പ്രഖ്യാപിച്ചത്.

Tags:    

Similar News