സാമുദായിക സംവരണവും സ്‌കോളര്‍ഷിപ്പും അട്ടിമറിക്കാന്‍ സര്‍ക്കാര്‍ കൂട്ട് നില്‍ക്കരുത്; ത്വായിഫ് ഇന്ത്യന്‍ സോഷ്യല്‍ ഫോറം

Update: 2021-08-27 13:24 GMT

ജിദ്ദ: ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ ഭരണഘടനാപരമായി ലഭിക്കേണ്ട സംവരണവും ഇന്ത്യയിലെ മുസ്‌ലിംകളുടെ സാമൂഹിക പിന്നാക്കാവസ്ഥയെക്കുറിച്ച് ജസ്റ്റിസ് രജീന്ദ്ര സച്ചാര്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം ലഭിക്കേണ്ട സ്‌കോളര്‍ഷിപ്പും സംസ്ഥാനത്ത് നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ തന്നെ അട്ടിമറിനടത്തുന്നത് അപലനപനീയമാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ത്വായിഫ്, ഹവിയ്യ ബ്രാഞ്ച് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു. വര്‍ഗീയതയും വിഭാഗീയതയും വളര്‍ത്തുന്ന ശക്തികള്‍ ഇടതു സര്‍ക്കാരിനെ കൈപ്പിടിയിലൊതുക്കി കള്ളക്കണക്കുകള്‍ വിളിച്ചുപറയുകയാണെന്നും അതനുസരിച്ചാണ് പിണറായി സര്‍ക്കാര്‍ സാമുദായിക സംവരണവും സ്‌കോളര്‍ഷിപ്പും അട്ടിമറിക്കാന്‍ ശ്രമിക്കുന്നതെന്നും കണ്‍വെന്‍ഷന്‍ വിലയിരുത്തി. മക്ക ബ്ലോക്ക് പ്രസിഡണ്ട് മുഹമ്മദ് നിജ ചിറയിന്‍കീഴ് പ്രതിനിധി സഭ ഉദ്ഘാടനം ചെയ്തു.


സോഷ്യല്‍ ഫോറം മക്ക ബ്ലോക്കിന് കീഴിലുള്ള ത്വായിഫ്, ഹവിയ്യ ബ്രാഞ്ച് കമ്മിറ്റികള്‍ക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ത്വായിഫ് ബ്രാഞ്ച് പ്രസിഡന്റായി അലി പി.പി., സെക്രട്ടറിയായി ബദറുദ്ദീന്‍ പൊന്നാനി, സിദ്ദീഖ് (വൈസ് പ്രസിഡണ്ട്), നസീര്‍ തമന്ന, അബ്ദുല്‍ അസീസ് (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെ തിരഞ്ഞെടുത്തു.


ഹവിയ്യ ബ്രാഞ്ച്: മുസ്തഫ പട്ടാമ്പി (പ്രസിഡന്റ്), മുഹമ്മദ് അലി (സെക്രട്ടറി), ശരീഫ് ഓയൂര്‍ (വൈസ് പ്രസിഡന്റ്), ബാസിത്, നൗഫല്‍ ഓയൂര്‍ (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരാണ് ഭാരവാഹികള്‍.


സാദാത്തലി മോങ്ങം, മെഹ്ബൂബ് കടലുണ്ടി എന്നിവര്‍ തിരഞ്ഞടുപ്പ് നിയന്ത്രിച്ചു. ശരീഫ് ഓയൂര്‍ അധ്യക്ഷത വഹിച്ചു. ബദറുദ്ദീന്‍ പൊന്നാനി , അബ്ദുല്‍ സലാം, മുസ്തഫ പട്ടാമ്പി, ഹബീബ് കൊടുവള്ളി സംസാരിച്ചു.

Tags:    

Similar News