കൊവിഡ് നിരക്കുകള്‍ വെട്ടിക്കുറച്ച നടപടി പുനപ്പരിശോധിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടി

Update: 2021-01-14 14:57 GMT

കൊച്ചി: കൊവിഡ് പരിശോധനാ നിരക്കുകള്‍ വെട്ടിക്കുറച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. സ്വകാര്യലാബുകള്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് 2,100 രൂപയായിരുന്നത് 1,500ഉം ആന്റിജന്‍ പരിശോധനയ്ക്ക് 625 രൂപയുണ്ടായിരുന്നത് 300 ഉം ആയാണ് കുറച്ചത്. സര്‍ക്കാര്‍ ഏകപക്ഷീയമായാണ് നിരക്ക് കുറച്ചതെന്നും പരിശോധനാ നിരക്കുകള്‍ നിശ്ചയിക്കാനുള്ള അധികാരം ഐസിഎംആറിനാണെന്നും ലാബുകാര്‍ വാദിച്ചു. ഹൈക്കോടതി ആ വാദം അംഗീകരിച്ചു. ലാബ് ഉടമകളുമായി ആലോചിച്ച് പുതിയ നിരക്ക് തീരുമാനിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.

Tags:    

Similar News