കൊവിഡ് ഭേദമായവര്‍ ഒരു ഡോസ് വാക്‌സിന്‍ എടുത്താല്‍ മതിയെന്ന് ഐസിഎംആര്‍
രാജ്യത്ത് പകുതിയോളം പേര്‍ക്ക് കൊവിഡ് വന്നു പോയിട്ടുണ്ടാകുമെന്നാണ് ചില സര്‍വ്വേകളില്‍ വ്യക്തമായത്. ഐസിഎംആറിന്റെ പുതിയ പഠന റിപോര്‍ട്ടോടെ രാജ്യത്ത് രണ്ട് ഘട്ട വാക്‌സിന്‍ വിതരണത്തില്‍ കോടികളുടെ കുറവ് വരുത്താനാകും.
ന്യൂഡല്‍ഹി: കൊവിഡ് ഭേദമായവര്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ മതിയെന്ന് പുതിയ പഠനം. ഡെല്‍റ്റാ വകഭേദത്തെ പ്രതിരോധിക്കുന്നതിനായി രണ്ട് ഡോസ് വാക്‌സിനെടുത്തവരേക്കാള്‍ ശേഷി കൊവിഡ് ഭേദമായി, വാക്‌സിന്റെ ഒരു ഡോസ് മാത്രം സ്വീകരിച്ചവരില്‍ കാണപ്പെടുന്നു എന്നാണ് ഐസിഎംആര്‍ പറയുന്നത്.
'ന്യൂട്രലൈസേഷന്‍ ഓഫ് ഡെല്‍റ്റാ വേരിയന്റ് വിത്ത് സേറ ഓഫ് കൊവിഷീല്‍ഡ് വാക്‌സിന്‍സ് ആന്റ് കൊവിഡ് റിക്കവേര്‍ഡ് വാക്‌സിനേറ്റഡ് ഇന്‍ഡിവിജ്വല്‍സ്' എന്ന പഠനത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഐസിഎംആര്‍, പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ന്യൂറോ സര്‍ജറി, കമാന്‍ഡ് ഹോസ്പിറ്റല്‍, ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ കോളജ് പൂനെ എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. രാജ്യത്ത് പകുതിയോളം പേര്‍ക്ക് കൊവിഡ് വന്നു പോയിട്ടുണ്ടാകുമെന്നാണ് ചില സര്‍വ്വേകളില്‍ വ്യക്തമായത്. ഐസിഎംആറിന്റെ പുതിയ പഠന റിപോര്‍ട്ടോടെ രാജ്യത്ത് രണ്ട് ഘട്ട വാക്‌സിന്‍ വിതരണത്തില്‍ കോടികളുടെ കുറവ് വരുത്താനാകും.