പത്തനംതിട്ട: തിരുവല്ലയില്‍ ഓക്‌സിജന്‍ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. പടിഞ്ഞാറെ വെന്‍പാല സ്വദേശി രാജന്റെ മരണത്തിലാണ് കേസെടുത്തത്. 15് ദിവസത്തിനകം റിപോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കാന്‍ പത്തനംതിട്ട മെഡിക്കല്‍ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു.
ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെ ഓക്‌സിജന്‍ തീര്‍ന്നുപോയെന്നാണ് കുടുംബം ആരോപിക്കുന്നത്.
ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് എത്തിക്കുന്നതിനിടെയായിരുന്നു സംഭവം.