ന്യൂഡല്‍ഹി: ഇന്ത്യന്‍ പട്ടാളത്തിന്റെ ആക്രമണ ശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി അര്‍ജുന്‍ എന്ന പേരില്‍ അറിയപ്പെടുന്ന 118 മെയിന്‍ ബാറ്റില്‍ ടാങ്കുകള്‍ വാങ്ങും. അതിനുവേണ്ടിയുള്ള 7523 കോടി രൂപ മന്ത്രാലയം അറിയിച്ചു.
അര്‍ജുന്‍ എം കെ 1എ ടാങ്കുകള്‍ ചെന്നൈ ആവഡിയിലെ ഹെവി വെഹിക്കിള്‍ ഫാക്ടറിയിലാണ് നിര്‍മിക്കുക. അതിനാവശ്യമായ ഓര്‍ഡറുകളും സൈന്യം നല്‍കിയിട്ടുണ്ട്.
അര്‍ജന്‍ ടാങ്ക് എന്ന വകഭേദത്തിലെ പുതിയ വകഭേദമാണ് എംബിടി എംകെ 1 എ എന്ന മോഡല്‍. വേഗത, സുരക്ഷ, വെയിയുതിര്‍ക്കാനുള്ള സൗകര്യം തുടങ്ങി പുതുതായി 72 ഫീച്ചറുകളാണ് ഈ ടാങ്കിനുള്ളത്.
കേന്ദ്ര പ്രതിരോധ മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഓര്‍ഡറുകള്‍ നല്‍കിയിരിക്കുന്നത്.
ഇന്ത്യയില്‍ തന്നെ പൂര്‍ണമായും നിര്‍മിക്കുന്ന ഈ ടാങ്കുകള്‍ ഇന്ത്യയുടെ പ്രതിച്ഛായ മാത്രമല്ല, ആക്രമണശേഷിയും വര്‍ധിപ്പിക്കുമെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു.