യുക്രെയ്ന്‍ തലസ്ഥാനമായ കീവിലെ ഇന്ത്യന്‍ എംബസി അടച്ചു

Update: 2022-03-01 16:36 GMT

ന്യൂഡല്‍ഹി; റഷ്യന്‍ ആക്രമണം ശക്തമായതോടെ യുക്രെയ്ന്‍ തലസ്ഥാനമായ കീവിലെ ഇന്ത്യന്‍ എംബസി അടച്ചു. അംബാസിഡറും മറ്റ് ഉദ്യോഗസ്ഥരും യുക്രെയ്‌ന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളിലേക്ക് നീങ്ങി. കിഴക്കന്‍ ഭാഗങ്ങളില്‍നിന്നാണ് റഷ്യന്‍ ആക്രമണം മുന്നേറിക്കൊണ്ടിരിക്കുന്നത്. വിദ്യാര്‍ത്ഥികളോടും മറ്റ് ഇന്ത്യന്‍ പൗരന്മാരോടും പടിഞ്ഞാറന്‍ ഭാഗത്തേക്ക് നീങ്ങാന്‍ വിദേശകാര്യമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം എപ്പോള്‍ എവിടെ എത്രത്തോളം എന്നൊന്നും നിര്‍ദേശത്തിലില്ലാത്തതിനാല്‍ യുക്രെയ്‌നില്‍ കുടുങ്ങിയവര്‍ കടുത്ത ആശങ്കയിലാണ്.

കീവിലെ എല്ലാ ഇന്ത്യക്കാരും സ്ഥലം വിട്ടസാഹചര്യത്തിലാണ് എംബസി അടച്ചതെന്നും കീവിലേക്ക് വലിയൊരു റഷ്യന്‍ വാഹനവ്യൂഹമാണ് മുന്നേറുന്നതെന്നും എംബസിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നു.

പടിഞ്ഞാറന്‍ യുക്രെയ്‌നിലെ ലിവിവ് നൗവിലാണ് എംബസി താല്‍ക്കാലികമായി പുനസ്ഥാപിക്കുക.

എംബസി ഉദ്യോഗസ്ഥരും താമസിയാതെ അവിടെ എത്തിച്ചേരും.

Tags:    

Similar News