ബെംഗളൂരു: പുതുതായി അധികാരമേറ്റ കര്‍ണ്ണാടക മന്ത്രിസഭയില്‍ ബിജെപി മന്ത്രി സത്യപ്രതിജ്ഞ ചെയ്തത് ഗോമൂത്രത്തിന്റെ പേരില്‍. മുഖ്യമന്ത്രി ബസവരാജ ബൊമ്മെയുടെ നേതൃത്വത്തില്‍ പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനൊപ്പം സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രിയാണ് ഗോമൂത്രത്തിന്റെ പേരില്‍ പ്രതിജ്ഞയെടുത്തത്. ബുധനാഴ്ച ഉച്ചയോടെ രാജ്ഭവനില്‍ വെച്ചായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്.
29 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. മന്ത്രിയായി അധികാരമേറ്റ പ്രഭു ചൗഹാന് ഗോമൂത്ര നാമത്തിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. ലിംഗായത്ത് വിഭാഗത്തില്‍ നിന്നെത്തിയ മുരുഗേഷ് നിരാനി കര്‍ഷകരുടെയും ദൈവത്തിന്റെയും നാമത്തില്‍ അധികാരമേല്‍ക്കുന്നുവെന്നാണ് പ്രതിജ്ഞ ചെയ്തത്.