ജിദ്ദ: ത്രിതല പഞ്ചയത്തിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് പ്രതീക്ഷയും ആത്മവിശ്വാസവും നല്‍കുന്ന വിധിയെഴുത്തായിരിക്കും കേരള ജനത സമ്മാനിക്കുകയെന്ന് ഐ.എം.സി.സി ജിദ്ദ കമ്മിറ്റി. നാലര വര്‍ഷത്തെ ഇടത് ഭരണത്തില്‍ അവിസ്മരണീയമായ വികസനപ്രവര്‍ത്തനങ്ങളാണ് പിണറായി ഗവര്‍മെന്റ് നടത്തിയിട്ടുള്ളത്. സാധാരണക്കാരന്റെ ജീവിതനിലവാരം ഉയര്‍ത്താന്‍ ആവശ്യമായ ഒട്ടനവധി പദ്ധതികള്‍ നടപ്പില്‍ വരുത്തുകയും അതെല്ലാം ഇതിനോടകംതന്നെ ജനശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തുകഴിഞ്ഞു.
ഹൈടെക് സ്‌കൂളുകളും കിടയറ്റ റോഡുകളും മികവുറ്റ സര്‍ക്കാര്‍ ആശുപത്രികളും ഉണ്ടാക്കിയെടുക്കുന്നതില്‍ ഈ സര്‍ക്കാര്‍ ഏറെ മുന്നോട്ട് പോയിക്കഴിഞ്ഞു. നിപ്പയും കൊവിഡും ഭീതി പരത്തിയ നാളുകളില്‍ സംസ്ഥാന ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കാണ് നേതൃത്വ നല്‍കിയത്. ആരോഗ്യരംഗത്തു നടത്തിയ ഈ ഇടപെടലുകള്‍ ലോകപ്രശംസ തന്നെ പിടിച്ചുപറ്റി. സംസ്ഥാനത്തുണ്ടായ രണ്ട് പ്രളയങ്ങള്‍ ധീരതയോടെയും സമചിത്തതയോടെയും നേരിടുവാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് ഉത്തരവാദിത്വത്തോടെ നടപ്പിലാക്കാനും ഈ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. ഇതെല്ലാം ഇവിടെ ഒരു ഭരണവും ഭരണാധികാരിയുമുണ്ടെന്ന തോന്നല്‍ സാധരണക്കാരനില്‍ ഉണ്ടാക്കി എടുക്കുവാന്‍ സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും ഐ.എം.സി.സി വിലയിരുത്തി.
ആക്ടിങ് പ്രസിഡന്റ് അബു കുണ്ടായിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നാഷണല്‍ കമ്മിറ്റി വൈസ് പ്രെസിഡന്റ് അബ്ദുറഹ്മാന്‍ കാളംമ്പറാട്ടില്‍ ഉത്ഘാടനം ചെയ്തു.ഷാജി അരിമ്പ്രത്തൊടി, എം.എം മജീദ് തിരുരങ്ങാടി, സഹീര്‍ കാളമ്പറാട്ടില്‍, ജലീല്‍ സി.എച് തിരുരങ്ങാടി , അമീര്‍ മൂഴിക്കന്‍ , ഇബ്രാഹിം വേങ്ങര, ഇസ്ഹാഖ് മാരിയാട്, ഹംസ ഉച്ചാരക്കടവ്, സഹല്‍ പുകയൂര്‍, ലുക്മാന്‍ തിരുരങ്ങാടി , മുഹമ്മദ് കുട്ടി തേഞ്ഞിപ്പലം എന്നിവര്‍ സംസാരിച്ചു . ജനറല്‍ സെക്രട്ടറി ഗഫൂര്‍ എ.പി സ്വാഗതവും മന്‍സൂര്‍ വണ്ടൂര്‍ നന്ദിയും പറഞ്ഞു.