റോഡ് പ്രവൃത്തി വിലയിരുത്താന്‍ എംഎല്‍എയുടെ ക്ഷണം സ്വീകരിച്ച് മന്ത്രിയെത്തി
പെരിന്തല്‍മണ്ണ: മേലാറ്റൂര്‍ - പുലാമന്തോള്‍ സംസ്ഥാന പാത നിര്‍മ്മാണപ്രവൃത്തി വിലയിരുത്താന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് എത്തി. പണി ഇഴഞ്ഞു നീങ്ങുന്ന വിഷയവും ഇത് മൂലം ജനങ്ങള്‍ നേരിടുന്ന പ്രയാസവും നജീബ് കാന്തപുരം എംഎല്‍എ നിയമസഭയില്‍ സബ്മിഷന് ഉന്നയിക്കുകയും മന്ത്രി സ്ഥലം സന്ദര്‍ശിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി പി എ മുഹമ്മദ് റിയാസ് എത്തിയത്.