മനാമ: മുഹറഖ് മലയാളി സമാജം 2022-23 വര്‍ഷക്കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. മനാമ ഗ്രീന്‍ പാര്‍ക്ക് റെസ്‌റ്റോറന്റ് പാര്‍ട്ടി ഹാളില്‍ നടന്ന തിരഞ്ഞെടുപ്പ് യോഗം തിരഞ്ഞെടുപ്പ് കമ്മറ്റി ഭാരവാഹികളായ മുഹമ്മദ് റഫീഖ്, അനസ് റഹിം, അന്‍വര്‍ നിലമ്പൂര്‍, അബ്ദുല്‍ റഹുമാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
നിലവിലെ പ്രസിഡന്റ് അന്‍വര്‍ നിലമ്പൂരിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി ആനന്ദ് വേണുഗോപാല്‍ നായര്‍ കഴിഞ്ഞ ഭരണ സമിതി റിപോര്‍ട്ടും ട്രഷറര്‍ അബ്ദുല്‍ റഹുമാന്‍ കണക്ക് അവതരണവും നടത്തി. പുതിയ ഭാരവാഹികളായി ഷിഹാബ് കറുകപുത്തൂരിനെ പ്രസിഡന്റായും വൈസ് പ്രസിഡന്റുമാരായി ലിപിന്‍ ജോസ്, ബാഹിറ അനസ് എന്നിവരെയും സെക്രട്ടറിയായി രജീഷ് പിസിയെയും ജോയ്ന്റു സെക്രട്ടറിമാരായി ലത്തീഫ് കെ, ബിജിന്‍ ബാലന്‍ എന്നിവരെയും ട്രഷററായി ബാബു എം കെ, അസിസ്റ്റന്റ് ട്രഷററായി തങ്കച്ചന്‍, എന്റര്‍ടൈന്‍മെന്റ് വിംഗ് കണ്‍വീനറായി മുജീബ്, മീഡിയ സെല്‍ കണ്‍വീനറായി ഹരികൃഷ്ണന്‍, മെമ്പര്‍ ഷിപ്പ് കണ്‍വീനറായി മുഹമ്മദ് ഷാഫി, ഹെല്പ് ഡസ്‌ക്(ജീവകാരുണ്യ വിഭാഗം) കണ്‍വീനറായി പ്രമോദ് വടകര, സ്‌പോര്‍ട്‌സ് വിംഗ് കണ്‍വീനറായി നൗഷാദ് പൊന്നാനി എന്നിവരെ തിരഞ്ഞെടുത്തു.
ആക്റ്റിംഗ് സെക്രട്ടറി ലത്തീഫ് കോളിക്കല്‍ സ്വാഗതവും അബ്ദുറഹ്മാന്‍ നന്ദിയും പറഞ്ഞു.
സമാജം രക്ഷാധികാരി എബ്രഹാം ജോണ്‍ സ്ഥാനമൊഴിഞ്ഞ ഭരണസമിതിക്ക് അഭിനന്ദനവും പുതിയകമ്മിറ്റിക്ക് ആശംസകളും നേര്‍ന്നു.