പൂന്തുറയിലെ നിയമലംഘകര്‍ക്കെതിരേ നടപടി വേണം; പ്രതിഷേധത്തെ അപലപിച്ച് ദേശീയ വനിത കമ്മീഷന്‍

സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ നടപടി ഉണ്ടാവണം എന്നും വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു. തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വേണ്ട സുരക്ഷ ഉറപ്പ് വരുത്തണം എന്നും വനിതാ കമ്മീഷന്‍ നിര്‍ദേശിച്ചു.

Update: 2020-07-12 04:03 GMT

ന്യൂഡല്‍ഹി: പൂന്തുറയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് നടന്ന പ്രതിഷേധത്തെ അപലപിച്ച് ദേശിയ വനിതാ കമ്മീഷന്‍. വനിതാ ഡോക്ടര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിച്ചത് അപലപനീയമാണെന്നും രേഖ ശര്‍മ ട്വിറ്ററില്‍ കുറിച്ചു.

സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ നടപടി ഉണ്ടാവണം എന്നും വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു. തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വേണ്ട സുരക്ഷ ഉറപ്പ് വരുത്തണം എന്നും വനിതാ കമ്മീഷന്‍ നിര്‍ദേശിച്ചു.

പൂന്തുറയിലെ പ്രതിഷേധങ്ങള്‍ക്കിടയില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ വാഹനം തടഞ്ഞ് വെക്കുകയും, ഗ്ലാസ് ബലം പ്രയോഗിച്ച് തുറന്ന് മാസ്‌ക് മാറ്റി വാഹനത്തിനുള്ളിലേക്കായി ചുമക്കുകയും ചെയ്യുന്ന സ്ഥിതിയുണ്ടായി. എന്നാല്‍ സംഭവത്തില്‍ പോലിസ് ഇതുവരെ നിയമ നടപടി സ്വീകരിച്ചിട്ടില്ല.

സൂപ്പര്‍ സ്‌പ്രെഡ് നടന്ന പൂന്തുറയില്‍ ജനങ്ങള്‍ കൂട്ടത്തോടെ തെരുവിലിറങ്ങിയത് വലിയ ആശങ്കയാണ് സൃഷ്ടിച്ചത്. കോവിഡ് പടരുന്നു എന്നത് വ്യാജ പ്രചാരണമാണെന്നും, സാധനങ്ങള്‍ വാങ്ങാന്‍ പോലിസ് അനുവദിക്കുന്നില്ല എന്നും ആരോപിച്ചാണ് നാട്ടുകാര്‍ തെരുവില്‍ പ്രതിഷേധവുമായി നിറഞ്ഞത്. അവശ്യ സാധനങ്ങള്‍ പോലും ഇവിടെ കിട്ടാനില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

Tags:    

Similar News