ഹേമാ കമ്മിറ്റി റിപോര്‍ട്ട്: ഒരാഴ്ചയ്ക്കകം പൂര്‍ണരൂപം നല്‍കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍

Update: 2024-08-30 14:33 GMT

ന്യൂഡല്‍ഹി: ഹേമാ കമ്മിറ്റി റിപോര്‍ട്ടിന്റെ പൂര്‍ണരൂപം ഒരാഴ്ചയ്ക്കകം നല്‍കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍. ബിജെപി നേതാക്കള്‍ നല്‍കിയ പരാതിയിലാണ് ഇടപെടല്‍. കമ്മീഷന്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചിട്ടുണ്ട്. റിപോര്‍ട്ട് കൈവശംവച്ച് സംസ്ഥാന സര്‍ക്കാര്‍ വിലപേശല്‍ രാഷ്ട്രീയം കളിക്കുകയാണെന്നാണ് പരാതിക്കാരുടെ ആാേരണം. മലയാളം സിനിമാ മേഖലയിലെ 290 പേജുകള്‍ അടങ്ങിയ ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപോര്‍ട്ടിലെ 233 പേജുകളാണ് വിവരാവകാശ കമ്മിഷന്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പുറത്തുവിട്ടത്. വ്യക്തികളുടെ സ്വകാര്യത പരിഗണിച്ച് 57 പേജുകള്‍ ഒഴിവാക്കിയെന്നായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍, കമ്മീഷന്‍ ആവശ്യപ്പെട്ട ഭാഗം പൂര്‍ണമായും നല്‍കാതെ വെട്ടിയതായി റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Tags:    

Similar News