ഹേമ കമ്മിറ്റി റിപോര്‍ട്ട്: ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു

Update: 2024-12-24 05:10 GMT

കോട്ടയം: ഹേമ കമ്മിറ്റി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള കേസില്‍ കാഞ്ഞിരപ്പള്ളി കോടതിയില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. മേക്കപ്പ് മാനേജര്‍ സജീവിനെതിരേ കൊല്ലം സ്വദേശിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള കേസിലാണ് പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചത്.

അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കാന്‍ മൂന്നംഗ ബെഞ്ച് സംസ്ഥാന വിവരാവകാശ കമ്മീഷന്‍ രൂപീകരിച്ചിട്ടുണ്ട്. മുഖ്യ വിവരാവകാശ കമ്മീഷണര്‍ നേതൃത്വം നല്‍കുന്ന ബെഞ്ചില്‍ 2 വിവരാവകാശ കമ്മീഷണര്‍മാരാണ് ഉണ്ടാവുക.

Tags:    

Similar News