ഹേമകമ്മിറ്റി റിപോര്‍ട്ടിന്റെ പൂര്‍ണരൂപം ഹാജരാക്കിയില്ല; ഉടന്‍ കേരളത്തിലേക്ക്: ദേശീയ വനിതാ കമ്മീഷന്‍
ന്യൂഡല്‍ഹി: ഹേമകമ്മിറ്റി റിപോര്‍ട്ടിന്റെ പൂര്‍ണരൂപം നല്‍കാനാവശ്യപ്പെട്ടിട്ടും നല്‍കാത്ത പശ്ചാത്തലത്തില്‍ ഉടന്‍ കേരളത്തിലേക്കെത്തുമെന്ന് ദേശീയ വനിതാ കമ്മീഷന്‍. ഹേമ കമ്മിറ്റി റിപോര്‍ട്ടിലെ പരാതിക്കാരെ നേരിട്ട് കാണുമെന്നും പരാതി നല്‍കാനുള്ള അവസരം ഒരുക്കുമെന്നും കമ്മീഷന്‍ പറഞ്ഞു. ഹേമകമ്മിറ്റി റിപോര്‍ട്ടിന്റെ പൂര്‍ണ രൂപം ഹാജരാക്കാന്‍ ആവശ്യപ്പെട്ടു കൊണ്ട് ദേശീയ വനിതാ കമ്മീഷന്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. എന്നാല്‍ കേരളം ഒരു മറുപടിയും നല്‍കാത്ത സാഹചര്യത്തിലാണ് കമ്മീഷന്‍ കേരളത്തിലെത്തുന്നത്.
പരാതി നല്‍കിയ വ്യക്തികളെ നേരിട്ട് കാണുകയും വിഷയത്തില്‍ കൃത്യമായ നടപടികള്‍ എത്രയും വേഗം സ്വീകരിക്കുകയും ചെയ്യുമെന്ന് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ വനിതാ കമ്മീഷന്റേത് രാഷ്ട്രീയ പ്രേരിത നടപടിയാണെന്ന് സിപിഐ നേതാവ് ആനിരാജ പറഞ്ഞു.