കത്തോലിക്ക വൈദികരുടെ ഗേ സെക്‌സ് റിപോര്‍ട്ടുമായി ന്യൂയോര്‍ക്ക് ടൈംസ്

ബ്രഹ്മചര്യ വ്രതം സ്വീരിക്കുന്ന കത്തോലിക്കാ പുരോഹിതരുടെ നേര്‍ക്കുള്ള ശക്തമായ തെളിവുകളാണ് പുറത്തുവരുന്നതെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു

Update: 2021-08-22 02:09 GMT

ന്യൂഡല്‍ഹി: കത്തോലിക്കാ സഭയിലെ വൈദികര്‍ വ്യാപകമായി സ്വവര്‍ഗ്ഗാനുരാഗികളെ തേടുന്ന ഡേറ്റിംഗ് ആപ്പുകള്‍ ഉപയോഗിക്കുന്നതായി റിപോര്‍ട്ട്. അമേരിക്കയിലും വത്തിക്കാനിലുമായി വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വൈദികരുടെ മൊബൈല്‍ ഫോണ്‍ ഡാറ്റ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ന്യൂയോര്‍ക്ക് ടൈംസ് ആണ് റിപോര്‍ട്ട് പുറത്തുവിട്ടത്. ഗേ വിഭാഗക്കാരില്‍ സജീവമായിട്ടുള്ള ഡേറ്റിംഗ് ആപ്പായ ഗ്രിന്‍ഡറാണ് വൈദികര്‍ക്കിടയില്‍ വ്യാപകമായി ഉപയോഗിക്കുന്നതെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നത്. കത്തോലിക്കാ സഭയിലെ ചില ബിഷപ്പുമാര്‍ വരെ ഗേ സെക്‌സിന് പങ്കാളികളെ തേടി ഇത്തരം ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നു എന്നും റിപോര്‍ട്ടില്‍ പറയുന്നു.


ബ്രഹ്മചര്യം വാഗ്ദാനം ചെയ്തതോ പരിശുദ്ധി പ്രതിജ്ഞ ചെയ്തതോ ആയ കത്തോലിക്ക വൈദികര്‍ വ്യാപകമായി സ്വവര്‍ഗ്ഗാനുരാഗികളെ തേടുന്ന ഡേറ്റിംഗ് ആപ്പുകള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് ആദ്യമായി റിപോര്‍ട്ട് പുറത്തുവിട്ടത് യാഥാസ്ഥിതിക ക്രിസ്ത്യാനി വിഭാഗത്തില്‍ നിന്നുള്ളവരുടെ നേതൃത്വത്തിലുള്ള ബ്ലോഗായ 'പില്ലര്‍' ആണ്. തെളിവുകള്‍ അടക്കമുള്ള റിപോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് യുഎസ് ബിഷപ്പ് കോണ്‍ഫെറന്‍സിലെ ഉയര്‍ന്ന പദവിയുള്ള വൈദികനായിരുന്ന മോണ്‍സിഞ്ഞോര്‍ ജെഫെറി ബറിലിന്റ് രാജിവച്ചിരുന്നു. അതിനുപിന്നാലെയാണ് വീണ്ടും ആരോപണം ശക്തമാവുന്നത്. ഇതോടെ കത്തോലിക്കാ സഭ പ്രതിരോധത്തിലായിരിക്കുകയാണ്.


ബ്രഹ്മചര്യ വ്രതം സ്വീരിക്കുന്ന കത്തോലിക്കാ പുരോഹിതരുടെ നേര്‍ക്കുള്ള ശക്തമായ തെളിവുകളാണ് പുറത്തുവരുന്നതെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു. കത്തോലിക്കാ സഭയില്‍ വളരെ രഹസ്യ സ്വഭാവത്തോടെ നടക്കുന്ന ഇത്തരം കൊള്ളരുതായമകളെ തുറന്നു കാണിക്കലാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് 'പില്ലര്‍'എഡിറ്റര്‍ ന്യൂയോര്‍ക്ക് ടൈംസിനോട് പ്രതികരിച്ചത്.




Tags:    

Similar News