രാജ്യത്ത് സജീവ കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു; 24 മണിക്കൂറിനുള്ളില്‍ 30,941 പേര്‍ക്ക് രോഗബാധ
ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന രോഗബാധ 30,941 ആയി കുറഞ്ഞു. ഇതോടെ രാജ്യത്തെ ആകെ രോഗിബാധിതരുടെ എണ്ണം 3,27,68,880 ആയി. സജീവരോഗികളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നത് ഇത് തുടര്‍ച്ചയായി ആറാമത്തെ ദിവസമാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് കഴിഞ്ഞ ദിവസം 350 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു, ആകെ മരിച്ചവരുടെ എണ്ണം 4,38,560.
സജീവ രോഗികളുടെ എണ്ണം നിലവില്‍ 3,70,640 ആണ്. ഇത് ആകെ രോഗബാധിതരുടെ 1.13 ശതമാനമാണ്. ദേശീയ തലത്തില്‍ രോഗമുക്തി നിരക്ക് 97.53 ശതമാനമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
24 മണിക്കൂറിനുള്ളില്‍ 5,684 പേര്‍ രോഗമുക്തരായി.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.22 ശതമാനമാണ്. പ്രതിവാര നിരക്ക് 2.51 ശതമാനവുമാണ്. തുടര്‍ച്ചയായി 67ാം ദിവസമാണ് രോഗമുക്തി നിരക്ക് മൂന്ന് ശതമാനത്തില്‍ കൂടുതലാവുന്നത്.
രാജ്യത്ത് ആകെ രോഗമുക്തരുടെ എണ്ണം 3,19,59,680 ആണ്. കൊവിഡ് മരണനിരക്ക് 1.34 ശതമാനമായി.