കിവ്: യുക്രെയ്‌നില്‍ റഷ്യന്‍ സൈന്യം ഒഴിഞ്ഞുപോകുന്ന നഗരങ്ങളില്‍ കണ്ടെത്തിയ സാധാരണക്കാരുടെ മൃതദേഹങ്ങളുടെ എണ്ണം 410 ആയതായി പ്രോസിക്യൂട്ടര്‍ ജനറല്‍ ഐറിന വെനിഡിക്ടോവയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
'കിവ് മേഖലയിലെ വിമോചിത പ്രദേശങ്ങളില്‍ നിന്ന് സിവിലിയന്‍മാരുടെ 410 മൃതദേഹങ്ങള്‍ കണ്ടെത്തി. ഫോറന്‍സിക് വിദഗ്ധര്‍ ഇതിനകം 140 മൃതദേഹങ്ങള്‍ പരിശോധിച്ചു'-ഐറിന വെനിഡിക്ടോവദേശീയ ടെലിവിഷനില്‍ പറഞ്ഞു.
കിവ് പ്രദേശത്തിന്റെ നിയന്ത്രണം യുക്രെയ്ന്‍ സൈന്യം ഏതാനും ദിവസം മുമ്പാണ് തിരിച്ചുപിടിച്ചത്. പിന്‍വാങ്ങുന്നതോടൊപ്പം സൈന്യം സിവിലിയന്‍മാരെ മനപ്പൂര്‍വം കൊലപ്പെടുത്തുകയായിരുന്നുവെന്ന് യുക്രെയ്ന്‍ സര്‍ക്കാര്‍ ആരോപിച്ചു.
എഫ്പിയുടെ റിപോര്‍ട്ട് അനുസരിച്ച് ബുച്ചയില്‍ 280 പേരുടെ കൂട്ടക്കുഴിമാടം കണ്ടെത്തി. കൂടാതെ ബുച്ചയില്‍ 20 പേരുടെ മൃതദേഹങ്ങള്‍ തെരുവില്‍ കണ്ടെത്തി.
പലയിടങ്ങളിലും കുഴിമാടങ്ങള്‍ കണ്ടെത്തുന്നുണ്ട്.
സിവിലിയന്‍മാരെ കൊലപ്പെടുത്തിയെന്ന ആരോപണം റഷ്യന്‍ സൈന്യം നിഷേധിച്ചു.