ഡല്‍ഹിയില്‍ ഒരു ദിവസംകൊണ്ട് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ 38 ശതമാനത്തിന്റെ വര്‍ധന

Update: 2021-12-25 14:54 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ശനിയാഴ്ച 249 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മുന്‍ ദിവസത്തേക്കാള്‍ 38 ശതമാനത്തിന്റെ വര്‍ധനയാണ് ഇത്. ആറ് മാസത്തിനുള്ളില്‍ ഇത്രയേറെ രോഗം വര്‍ധിക്കുന്നത് ഇതാദ്യമാണ്.

കൊവിഡ് ബാധിച്ച് ഡല്‍ഹിയില്‍ ഒരാളാണ് മരിച്ചത്. ഇതോടെ ആകെ കൊവിഡ് മരണങ്ങളുടെ എണ്ണം 25,104 ആയി.

ഡിസംബറില്‍ ആകെ 6 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.  വെളളിയാഴ്ച 180 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ പോസിറ്റിവിറ്റി നിരക്ക് 0.29 ശതമാനമാണ്.

ജൂണ്‍ 13ാം തിയ്യതിയാണ് ഇത്രയും പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്, അന്ന് 255 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിരുന്നത്, പോസിറ്റിവിറ്റി നിരക്ക് 0.35ഉം രേഖപ്പെടുത്തി.

ശനിയാഴ്ച വരെ 14,43,062 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ രോഗമുക്തര്‍ 14.17 ലക്ഷം. ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം വര്‍ധിച്ചുവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നഗരത്തില്‍ ഇതുവരെ 67 പേര്‍ക്ക് ഒമിക്രോണ്‍ ബാധിച്ചു.  

Tags:    

Similar News