ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 19,078 ആയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,03,05,788 ആയി.
രാജ്യത്ത് നിലവില്‍ 2,50,183 പേരാണ് വിവിധ ആശുപത്രികളിലായി ചികില്‍സയില്‍ തുടരുന്നത്.
ഇന്നലെ മാത്രം 224 പേര്‍ രോഗം ബാധിച്ച് മരിച്ചു. ആകെ മരിച്ചവരുടെ എണ്ണം 1,49,215 ആയി.
ഇതുവരെ 99,06,387 പേരുടെ രോഗം ഭേദമായിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ രോഗമുക്തരുള്ള രാജ്യം ഇന്ത്യയാണ്.
രാജ്യത്ത് ഏറ്റവും തീവ്രമായി കൊവിഡ് വ്യാപനം നടന്ന മഹാരാഷ്ട്രയില്‍ ആകെ 24 മണിക്കൂറിനുള്ളില്‍ 3,524 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 59 പേര്‍ ഇന്നലെ മാത്രം മരിച്ചു, സജീവ രോഗികള്‍ 52,084. ഇതുവരെ 18,32,825 പേര്‍ രോഗമുക്തരായി, 49,580 പേര്‍ മരിച്ചു.
കേരളത്തില്‍ 4,991 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്, 5,153 പേര്‍ രോഗമുക്തരായി, 23 പേര്‍ ഇന്നലെ മാത്രം മരിച്ചു. സജീവ രോഗികള്‍ 65,054.
ഡല്‍ഹിയില്‍ 585 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 717 പേര്‍ രോഗമുക്തരായി. 6,25,954 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 10,557 ആയി. ഇന്നലെ മാത്രം 21 പേര്‍ മരിച്ചു.