രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 67,57,132 ആയി; 24 മണിക്കൂറിനുളളില്‍ 72,000 പേര്‍ക്ക് രോഗബാധ
ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനുളളില്‍ കൊവിഡ് ബാധിതരുടെ എണ്ണം 72,049 ആയി. 986 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 67,57,132 ആയി.
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം രാജ്യത്ത് 9,07,883 സജീവ രോഗികളാണ് ഉള്ളത്. 57,44,694 പേര്‍ രോഗമുക്തി നേടി. 986 പേരുടെ മരണത്തോടെ രാജ്യത്ത് ഇതുവരെ 1,04,555 പേര്‍ക്കാണ് ജീവഹാനിയുണ്ടായിട്ടുള്ളത്.
മഹാരാഷ്ട്രയാണ് കൊവിഡ് വ്യാപനതോത് ഏറ്റവും കൂടിയ സംസ്ഥാനങ്ങളിലൊന്ന്. ഇവിടെ മാത്രം 2,47,468 സജീവ രോഗികളുണ്ട്. 11,79,726 പേര്‍ രോഗമുക്തരായി. 38,717 പേര്‍ മരിച്ചു.
കര്‍ണാടകയില്‍ 1,15,170 സജീവ രോഗികളുണ്ട്. 5,33,074 പേര്‍ രോഗമുക്തരായി. 9,461 പേര്‍ മരിച്ചു.
കേരളത്തില്‍ ഇതുവരെ 87,823 സജീവ രോഗികളുണ്ട്. 1,54,092 പേര്‍ രോഗമുക്തരായി. 884 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.
ആന്ധ്രപ്രദേശില്‍ സജീവ രോഗികള്‍ 50,776 ആണ്. 6,72,479 പേര്‍ രോഗമുക്തരായി. 6,052 പേര്‍ക്ക് ജീവഹാനിയുണ്ടായി.
ഡല്‍ഹിയില്‍ 2,66,935 പേര്‍ രോഗമുക്തരായി. ഇതുവരെ 5,581 പേര്‍ രോഗം ബാധിച്ച് മരിച്ചു. നിലവില്‍ ഡല്‍ഹിയില്‍ 22,720 പേരാണ് ചികില്‍സയിലുള്ളത്.
രാജ്യത്തെ ഏറ്റവും കൂടിയ രോഗമുക്തി നിരക്ക് ദാമന്‍ ദിയു, ദാദ്ര നഗര്‍ ഹവേലിയില്‍ രേഖപ്പെടുത്തി. ബുധനാഴ്ചയിലെ കണക്കനുസരിച്ച് 96.70 ശതമാനമാണ് രോഗമുക്തി നിരക്ക്. ബുധനാഴ്ചയിലെ ദേശീയ ശരാശരി 84.7 ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. ആന്തമാനാണ് തൊട്ടടുത്ത സ്ഥാനത്ത്, 93.8 ശതമാനം. ബീഹാര്‍, തമിഴ്നാട്, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ രോഗമുക്തി നിരക്ക് 93.4 ശതമാനം, 91.10 ശതമാനം, 92.10 ശതമാനം എന്നിങ്ങനെയാണ്. ഡല്‍ഹിയില്‍ രോഗമുക്തി നിരക്ക് 90.20 ശതമാനമാണ്. പശ്ചിമ ബംഗാള്‍ 88.00, ഉത്തര്‍പ്രേദശ് 87.80 എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.