വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 8 ലക്ഷം കടന്നതായി ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല അറിയിച്ചു.
സര്‍വകലാശാല കണക്കനുസരിച്ച് അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചിട്ടുള്ളത്, 1,75,429. അടുത്തത് ബ്രസീല്‍ 1,13,538, ഇന്ത്യ 55,794.
ആഗോളതലത്തില്‍ രോഗബാധിതരുടെ എണ്ണം 23 ദശലക്ഷം കടന്നിട്ടുണ്ട്. അമേരിക്കയില്‍ തന്നെയാണ് രോഗികളും കൂടുതല്‍ 5.6 ദശലക്ഷം, അടുത്തത് ബ്രസീല്‍ 3.5 ദശലക്ഷം. ഇന്ത്യയാണ് ഏറ്റവും കൂടുതല്‍ രോഗികളുളള മൂന്നാമത്തെ രാജ്യം 2.9 ദശലക്ഷം.