ലഖ്‌നോ: ബീഹാര്‍, അസം തുടങ്ങിയ സംസ്ഥാനങ്ങളെ ഗുരുതരമായി ബാധിച്ച പ്രളയം യുപിയിലും പ്രതിസന്ധി സൃഷ്ടിക്കുന്നു. യുപിയില്‍ 12 ജില്ലകളിലായി 293 ഗ്രാമങ്ങള്‍ ഭാഗികമായി വെള്ളത്തിനടിയിലായി. അയോധ്യ, കുഷിനഗര്‍, ഗൊരഖ്പൂര്‍, ബച്ച്‌റെയ്ച്ച്, അസംഗര്‍, ബസ്തി, ശാന്ത് കബീര്‍ നഗര്‍, സീതാപൂര്‍, ലക്ഷിംപൂര്‍, ഖിരി, സിദ്ധാര്‍ത്ഥനഗര്‍, ബല്‍റാംപൂര്‍ തുടങ്ങിയ ജില്ലകളെയാണ് പ്രളയം ഗുരുതരമായി ബാധിച്ചത്.
സംസ്ഥാനത്തെ നാല് പ്രധാനനദികളും അപകടനിലയിലാണ് ഒഴുകുന്നത്. ദേശീയ ദുരന്തനിവാരണ സേനയുടെ 16 ടീമുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് വിന്യസിച്ചിട്ടുണ്ട്.