ഓക്‌സഫഡ് വാക്‌സിന്‍ പ്രതീക്ഷിച്ചതിലധികം ഫലപ്രദം
ബ്രിട്ടന്‍, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളിലെ പതിനേഴായിരത്തോളം പേരിലാണ് വാക്‌സിന്‍ പഠനം നടന്നത്തിയത്.
ലണ്ടന്‍: ഓക്‌സഫഡ് ആസ്ട്രസെനക്ക വാക്‌സിന്‍ കൊറോണ വൈറസ് വ്യാപനം തടയുന്നതില്‍ പ്രതീക്ഷിച്ചതിനേക്കാളും ഫലപ്രദമാണെന്ന് പഠനം. ആദ്യ ഡോസില്‍ തന്നെ വൈറസിനെതിരെ മികച്ച പ്രതിരോധം നല്‍കാന്‍ വാക്‌സിന് സാധിക്കുമെന്ന് പഠനത്തില്‍ വ്യക്തമായതായി ബ്രിട്ടീഷ് ആരോഗ്യ വിഭാഗം അറിയിച്ചു. ആദ്യഡോസില്‍ തന്നെ 76 ശതമാനത്തോളം പ്രതിരോധശേഷി ആര്‍ജിക്കാന്‍ വാക്‌സിന്‍ വഴി സാധിച്ചു.ഇതിനാല്‍ പരമാവധി പേര്‍ക്ക് ആദ്യ ഡോസ് നല്‍കുക എന്ന തന്ത്രം സ്വീകരിക്കാനൊരുങ്ങുകയാണ് ബ്രിട്ടന്‍.
ബ്രിട്ടന്‍, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളിലെ പതിനേഴായിരത്തോളം പേരിലാണ് വാക്‌സിന്‍ പഠനം നടന്നത്തിയത്. വൈറസ് വ്യാപനം മൂന്നിലൊന്നായി കുറയ്ക്കാന്‍ വാക്‌സിന് സാധിക്കുന്നുണ്ടെന്ന് ബ്രിട്ടീഷ് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പ്രതികരിച്ചു. പുതിയ പഠനം സന്തോഷം നല്‍കുന്ന വാര്‍ത്തയാണെന്നും അദ്ദേഹം പറഞ്ഞു.
ഓക്‌സ്ഫഡ് വാക്‌സിന്‍ പ്രായം ചെന്നവരില്‍ ഫലപ്രദമാണെന്നും ഉപയോഗിക്കാമെന്നും യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി ശുപാര്‍ശ ചെയ്തിരുന്നെങ്കിലും പല രാജ്യങ്ങളും ഇപ്പോഴും ഇതിനെതിരാണ്. 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഓക്‌സ്ഫഡ് വാക്‌സിന്‍ നല്‍കില്ലെന്ന് ജര്‍മനിയും 55 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഓക്‌സഫഡ് വാക്‌സിന്‍ ശുപാര്‍ശ ചെയ്യില്ലെന്ന് ഇറ്റലിയും വ്യക്തമാക്കി.