കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ രോഗി തൂങ്ങി മരിച്ച നിലയില്‍

കൊവിഡ് ബാധിതനായി പേരാവൂരിലെ സിഎഫ്എല്‍ടിസിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മണത്തണ കുണ്ടേംകാവ് കോളനിയിലെ തിട്ടയില്‍ വീട്ടില്‍ ചന്ദ്രേഷ് (28) ആണ് മരിച്ചത്.

Update: 2021-07-31 09:15 GMT

കണ്ണൂര്‍: പേരാവൂരില്‍ കോവിഡ് രോഗിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊവിഡ് ബാധിതനായി പേരാവൂരിലെ സിഎഫ്എല്‍ടിസിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മണത്തണ കുണ്ടേംകാവ് കോളനിയിലെ തിട്ടയില്‍ വീട്ടില്‍ ചന്ദ്രേഷ് (28) ആണ് മരിച്ചത്.

ശനിയാഴ്ച പുലര്‍ച്ചെ 12.30ഓടെയാണ് സിഎഫ്എല്‍ടിസിയുടെ ശൗചാലയത്തിന് സമീപത്തെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ ഇയാളെ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തലശ്ശേരി ജനറലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

രണ്ട് ദിവസം മുന്‍പ് കോവിഡ് സ്ഥിരീകരിച്ച് വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. വെള്ളിയാഴ്ച രാത്രി ഒന്‍പതോടെയാണ് ചന്ദ്രേഷിനെ സിഎഫ്എല്‍ടിസിയില്‍ പ്രവേശിപ്പിച്ചത്. കുണ്ടേംകാവ് കോളനിയിലെ ചന്ദ്രന്റെയും സുമതിയുടെയും മകനാണ്. സഹോദരങ്ങള്‍: രേഷ്മ, രമിത, രമ്യ




Tags:    

Similar News