ഫോണ്‍ തട്ടിപ്പറിച്ചത് രമ്യ ഹരിദാസിന്റെ നിര്‍ദ്ദേശപ്രകാരം; പരാതിയുമായി സനൂഫ്

നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലല്ല കേസ് രജിസ്റ്റര്‍ ചെയ്തതെന്നും സനൂഫ് പറഞ്ഞു.

Update: 2021-07-27 11:46 GMT

പാലക്കാട്: എം പി രമ്യ ഹരിദാസിന്റെ നിര്‍ദേശാനുസരണമാണ് തന്റെ ഫോണ്‍തട്ടിപ്പറിച്ചതെന്ന് പാലക്കാട്ടെ ഹോട്ടലില്‍ കൊവിഡ് മാനദണ്ഡം ലംഘിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ കൂടിയിരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ കല്‍മണ്ഡപം സ്വദേശി സനൂഫ്. ഇക്കാര്യം പൊലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ എം പിക്കെതിരെ കേസെടുത്തില്ലെന്നും സനൂഫ് ആരോപിച്ചു.  നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലല്ല കേസ് രജിസ്റ്റര്‍ ചെയ്തതെന്നും സനൂഫ് പറഞ്ഞു.


എം പിയെ വംശീയമായി അധിക്ഷേപിച്ചെന്നും കയറിപ്പിടിക്കാന്‍ ശ്രമിച്ചെന്നുമൊക്കെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അതൊന്നും സത്യമല്ല. മാന്യമായാണ് പെരുമാറിയത്. എംപിയുടെ നിര്‍ദേശപ്രകാരം ഫോണ്‍ തട്ടിപ്പറിച്ചു. പാളയം പ്രദീപാണ് മര്‍ദിച്ചതെന്നും സനൂഫ് കൂട്ടിച്ചേര്‍ത്തു.


സനൂഫിനേയും സുഹൃത്തിനേയും ആക്രമിച്ച സംഭവത്തില്‍ ആറ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. വി ടി ബല്‍റാം, പാളയം പ്രദീപ്, റിയാസ് മുക്കോളി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കസബ പൊലീസ് കേസ് എടുത്തത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് നടപടി.




Tags:    

Similar News