വിദേശത്ത് നിന്നുള്ളവരെ കൊണ്ടുവരാന്‍ കൂടുതല്‍ വിമാന സര്‍വീസ് ഏര്‍പ്പെടുത്തണം: രമ്യാ ഹരിദാസ്

Update: 2020-05-05 16:27 GMT

ന്യൂഡല്‍ഹി: വിദേശത്ത് നിന്നുള്ള ഇന്ത്യക്കാരെ കൊണ്ടുവരുന്നതിന് കൂടുതല്‍ വിമാന സര്‍വീസ് ഏര്‍പ്പെടുത്തണമെന്ന് രമ്യാ ഹരിദാസ് എംപി പ്രധാനമന്ത്രിയോടും വ്യോമയാന മന്ത്രിയോടും വിദേശകാര്യമന്ത്രിയോടും ആവശ്യപ്പെട്ടു. വ്യാഴാഴ്ച മുതല്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള വിമാന സര്‍വീസില്‍ മൂന്നോ നാലോ വിമാനങ്ങള്‍ മാത്രമാണ് ഓരോ ദിവസവും കേരളത്തിലേക്ക് ചാര്‍ട്ട് ചെയ്തിട്ടുള്ളത്. ഇത് വളരെ കുറവാണ്. പരമാവധി ഒരു ദിവസം ആയിരം പേരെ മാത്രമേ കൊണ്ടുവരാന്‍ സാധിക്കുകയുള്ളുവെന്നും രമ്യാ ഹരിദാസ് കത്തില്‍ ചൂണ്ടിക്കാട്ടി.

    5 ലക്ഷത്തോളം പ്രവാസികള്‍ കേരളത്തിലേക്ക് മടങ്ങാന്‍ തയ്യാറായി എംബസികളിലും നോര്‍ക്ക റൂട്ട്‌സ് വഴി രജിസ്റ്റര്‍ ചെയ്തു കാത്തിരിക്കുകയാണെന്നും എത്രയും വേഗം അവരെ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണെമെന്നും രമ്യാ ഹരിദാസ് എംപി പറഞ്ഞു.


Tags:    

Similar News