സാംസങ് ഫാക്ടറിയില്‍ പണിമുടക്കിയ 250 ഓളം തൊഴിലാളികളെ പൊലിസ് അറസ്റ്റ് ചെയ്തു

സെപ്റ്റംബര്‍ ഒമ്പത് മുതല്‍ ചെന്നൈ സാംസങ് പ്ലാന്റിലെ തൊഴിലാളികള്‍ മെച്ചപ്പെട്ട വേതനം, മെച്ചപ്പെട്ട സൗകര്യങ്ങള്‍, ട്രേഡ് യൂണിയന് അംഗീകാരം ലഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പണിമുടക്കിലാണ്

Update: 2024-10-10 09:43 GMT

ചെന്നൈ: ശ്രീപെരുമ്പത്തൂര്‍ സാംസങ് ഫാക്ടറിയില്‍ പണിമുടക്കിയ 250 ഓളം തൊഴിലാളികളെയും യൂണിയന്‍ നേതാക്കളെയും പൊലിസ് അറസ്റ്റ് ചെയ്തു. സെപ്റ്റംബര്‍ ഒമ്പത് മുതല്‍ ചെന്നൈ സാംസങ് പ്ലാന്റിലെ തൊഴിലാളികള്‍ മെച്ചപ്പെട്ട വേതനം, മെച്ചപ്പെട്ട സൗകര്യങ്ങള്‍, ട്രേഡ് യൂണിയന് അംഗീകാരം ലഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പണിമുടക്കിലാണ്.പണിമുടക്കിനെതിരായ നിലപാട് സ്വീകരിച്ച പൊലിസ് സമര പന്തല്‍ സ്വകാര്യഭൂമിയിലാണെന്ന് കാണിച്ച് പൊളിച്ച് നീക്കുകയും ചെയ്തു. പിന്നാലെ പൊലിസിന്റെ നടപടികളെ അവഗണിച്ച് തൊഴിലാളികള്‍ പ്രതിഷേധം നടത്തുകയും ദൂരെ മാറി മറ്റൊരു സമരപന്തല്‍ നിര്‍മിക്കുകയും ചെയ്തു സമരത്തില്‍ പങ്കെടുക്കുന്ന തൊഴിലാളികളില്‍ പത്ത് പേരെ പൊലിസ് ചൊവ്വാഴ്ച രാത്രി വീട്ടില്‍ കയറി അറസ്റ്റ് ചെയ്തത് വലിയ പ്രക്ഷോഭങ്ങള്‍ക്കിടയായിരുന്നു.

ഇന്നലെ പണിമുടക്ക് നടക്കുന്ന സ്ഥലത്ത് പൊലിസെത്തി തൊഴിലാളികളെയും യൂണിയന്‍ നേതാക്കളെയും അറസ്റ്റ് ചെയ്യുകയും മര്‍ദിക്കുകയും ചെയ്തതോടെ സംഘര്‍ഷം രൂക്ഷമായിരുന്നു. സംഘര്‍ഷത്തില്‍ തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി നേതാക്കളും രംഗത്തെത്തിയിരുന്നു.




Tags:    

Similar News