പ്രധാനമന്ത്രിയും ജാപ്പനീസ് പ്രധാനമന്ത്രിയുമായി ടെലിഫോണില്‍ സംഭാഷണം നടത്തി
ഈ പ്രതിസന്ധിയെ നേരിടുന്നതിന് തങ്ങളുടെ രാജ്യങ്ങള്‍ കൈക്കൊണ്ട നടപടികളെക്കുറിച്ചും അവര്‍ സംസാരിച്ചു.
ന്യൂഡല്‍ഹി: ജാപ്പനീസ് പ്രധാനമന്ത്രി ഷിനോ ആബേയുമായുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണിലൂടെ സംസാരിച്ചു.കൊവിഡ് 19 മഹാമാരിയെത്തുടര്‍ന്ന് ആഗോളതലത്തില്‍ ആരോഗ്യ സാമ്പത്തിക മേഖലകളിലെ വെല്ലുവിളികളെക്കുറിച്ച് ഇരു നേതാക്കളൂം ചര്‍ച്ച നടത്തി. ഈ പ്രതിസന്ധിയെ നേരിടുന്നതിന് തങ്ങളുടെ രാജ്യങ്ങള്‍ കൈക്കൊണ്ട നടപടികളെക്കുറിച്ചും അവര്‍ സംസാരിച്ചു.ഈ പ്രതിസന്ധിഘട്ടത്തില്‍ ഈ രാജ്യങ്ങളില്‍ അകപ്പെട്ടുപോയ തങ്ങളുടെ പൗരന്മാര്‍ക്ക് ഇരു രാജ്യങ്ങളും നല്‍കിയ പിന്തുണയ്ക്കും സൗകര്യങ്ങള്‍ക്കും ഇരു നേതാക്കളും പരസ്പരം അഭിനന്ദിക്കുകയും അത്തരം സഹകരണം തുടരുന്നതിന് സമ്മതിക്കുകയും ചെയ്തു. ഈ മഹാമാരിയില്‍ നിന്നും ഉടലെടുക്കുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം കാണുന്നതിന് ലോകത്തെ സഹായിക്കുന്നതിന് ഇന്ത്യാ-ജപ്പാന്‍ പങ്കാളിത്തം നിര്‍ണായക പങ്കുവഹിക്കുമെന്നും ഇരു നേതാക്കളും സമ്മതിച്ചു.