ത്രിദിന യൂറോപ്യന്‍ സന്ദര്‍ശനത്തിനുശേഷം പ്രധാനമന്ത്രി രാജ്യത്തേക്ക് മടങ്ങി

Update: 2022-05-05 01:04 GMT

പാരിസ്: മൂന്നു ദിവസം നീണ്ടുനിന്ന യൂറോപ്യന്‍ സന്ദര്‍ശനത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പാരിസില്‍നിന്ന് ഇന്ത്യയിലേക്ക് തിരിച്ചു. അവസാന ദിവസം അദ്ദേഹം പാരിസില്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ച നടത്തി.

ഉഭയകക്ഷി ബന്ധവും ആണവ സഹകരണവും പ്രതിരോധ-ബഹിരാകാശ പദ്ധതികളും ജനങ്ങള്‍ക്കിടയിലുള്ള ബന്ധങ്ങളും പ്രാദേശിക, ആഗോള പ്രശ്‌നങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു.

തന്റെ സന്ദര്‍ശനം ഹ്രസ്വമായിരുന്നെങ്കിലും അര്‍ത്ഥവത്തായിരുന്നുവെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഫ്രഞ്ച് പ്രസിഡന്റിന് അദ്ദേഹം നന്ദി പറഞ്ഞു. 

തന്റെ സന്ദര്‍ശനത്തിനിടയില്‍ അദ്ദേഹം ജര്‍മന്‍, ഡെന്‍മാര്‍ക്ക് രാജ്യത്തലവന്മാരോടും ഇന്ത്യന്‍ പ്രവാസസമൂഹത്തോടും സംസാരിച്ചു.

തിങ്കളാഴ്ചയാണ് അദ്ദേഹം ബെര്‍ലിനിലെത്തിയത്. ചാന്‍സിലര്‍ ഒലാഫ് സ്‌കോള്‍സുമായുള്ള ചര്‍ച്ചക്കു ശേഷം ആറാമത് ഇന്ത്യ-ജര്‍മന്‍ കണ്‍സട്ടേഷനില്‍ പങ്കെടുത്തു. ഇന്ത്യയും ജര്‍മനിയുമായി ഒമ്പത് കരാറുകളില്‍ ഒപ്പുവച്ചു.

രണ്ടാം ദിവസം ഡാനിഷ് പ്രതിനിധികളുമായി ചര്‍ച്ച നടത്തി. കോപന്‍ഹേഗനിലായിരുന്നു ചര്‍ച്ച. ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും രാജ്യാന്തര സഹകരണത്തെക്കുറിച്ചും ആലോചന നടന്നു.

രണ്ട് രാജ്യങ്ങള്‍ക്കുമിടയില്‍ നിരവധി കരാറുകള്‍ ഒപ്പുവച്ചു.

മൂന്നാം ദിവസം ഇന്ത്യ-നോര്‍ഡിക് ഉച്ചകോടിയില്‍ സംബന്ധിച്ചു. നോര്‍വെ, സ്വീഡന്‍, ഐസ് ലാന്‍ഡ്, ഫിന്‍ലന്‍ഡ്, ഡെന്‍മാര്‍ക്ക് എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്തു.

ഇത്തവണത്തെ ചര്‍ച്ചയില്‍ യുക്രെയ്ന്‍ വിഷയും വിഷയമായി. 

Tags:    

Similar News