യഥാര്‍ത്ഥ സ്വര്‍ണം കേരളത്തിലെ ജനങ്ങള്‍; മുഖ്യമന്ത്രിയുടെ ശ്രദ്ധ വിദേശ സ്വര്‍ണത്തിലെന്ന് പ്രിയങ്ക

വിദ്യാസമ്പന്നരുടെ നാടായ കേരളം വിധിയെഴുതുന്നത് രാജ്യം ഉറ്റുനോക്കുന്നു.

Update: 2021-03-30 09:39 GMT

കരുനാഗപ്പള്ളി: കേരളത്തിലെ ജനങ്ങളാണ് കോണ്‍ഗ്രസിന്റെ കാഴ്ച്ചപ്പാടില്‍ യഥാര്‍ത്ഥ സ്വര്‍ണമെന്നും എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധ വിദേശത്തുള്ള സ്വര്‍ണത്തിലാണെന്നും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കരുനാഗപ്പള്ളിയില്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.


കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ 50 ശതമാനത്തിലധികം യുവജനങ്ങളാണ്. വിദ്യാസമ്പന്നരുടെ നാടായ കേരളം വിധിയെഴുതുന്നത് രാജ്യം ഉറ്റുനോക്കുന്നു. കേരളം സാഹോദര്യത്തിന്റേയും സമാധാനത്തിന്റേയും നാടാണ്. വിദ്യാസമ്പന്നരുടെ നാടാണ്. ജനങ്ങളുടെ അഭിലാഷങ്ങള്‍ മനസ്സിലാക്കിയുള്ളതാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രികയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ മുഖ്യമന്ത്രി വിദേശത്തുള്ള സ്വര്‍ണത്തിലാണ് ശ്രദ്ധ കാണിക്കുന്നത്. ആഴക്കടല്‍ തീറെഴുതി കൊടുക്കുന്നതിലാണ് അദ്ദേഹത്തിന്റേയും സര്‍ക്കാരിന്റേയും ശ്രദ്ധ.


മൂന്ന് രാഷ്ട്രീയ ചിന്തകളാണ് കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നിലുള്ളത്. ഒന്ന് സിപിഎമ്മിന്റെ അക്രമത്തിന്റേയും അഴിമതിയുടേയും രാഷ്ട്രീയം. രണ്ടാമത്തേത് രാജ്യത്ത് മുഴുവന്‍ വിദ്വേഷം പ്രചരിപ്പിക്കുന്ന മോദിയുടെ രാഷ്ട്രീയം. മൂന്നാമത്തേത് കേരളത്തിന്റെ ഭാവിയില്‍ വ്യക്തമായ കാഴ്ചപ്പാടുള്ള കോണ്‍ഗ്രസിന്റെ രാഷ്ട്രീയമാണെന്നും പ്രിയങ്ക പറഞ്ഞു. കായംകുളത്ത് റോഡ് ഷോയില്‍ പങ്കെടുത്ത പ്രിയങ്ക ഗാന്ധി യുഡിഎഫ് സ്ഥാനാര്‍ഥി അരിതാ ബാബുവിന്റെ വീടും സന്ദര്‍ശിച്ചാണ് മടങ്ങിയത്.




Tags:    

Similar News