കയ്പ്പുള്ള കഷായം കുടിക്കാമോ എന്ന ചലഞ്ച്; നാടിനെ നടുക്കിയ കൊലപാതകത്തിന്റെ തിരക്കഥ

കൊച്ചി: നാടിനെ ഞെട്ടിച്ച കൊലപാതകങ്ങളിലൊന്നായിരുന്നു ഷാരോണ്‍ വധക്കേസ്. ഒന്നാം പ്രതി ഗ്രീഷ്മ കുറ്റകാരിയെന്ന് കോടതി കണ്ടെത്തിയതോടെ കേസ് വീണ്ടും സജീവ ചര്‍ച്ചയായിരിക്കുകയാണ്. കോളജ് വിദ്യാര്‍ഥിയായ ഷാരോണിനെ കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കിയാണ് ഗ്രീഷ്മകൊലപ്പെടുത്തിയത്.
നാടിനെ നടുക്കിയ കൊലപാതകത്തിന് ഗ്രീഷ്മ കോപ്പു കൂട്ടിയത് ഏവരെയും ഞെട്ടിക്കുന്ന തരത്തിലാണ്. കോളജിലേക്ക് പോകുന്ന ബസില്‍ നിന്നാണ് ഗ്രീഷ്മ ഷാരോണെ കാണുന്നത്. പരിചയപ്പെടല്‍ പിന്നീട് പ്രണയത്തിനു വഴിമാറി. പിന്നീട് ഒരു ദിവസം ഇരുവരും വെട്ടുകാട് പള്ളിയിലെത്തി മാലയും കുങ്കുമവും ചാര്‍ത്തി വിവാഹിതരായി.

പിന്നീട് പതിവുപോലെ പോയ ബന്ധത്തില്‍ വിള്ളല്‍ വീഴുന്നത് ഗ്രീഷ്മക്ക് ഒരു വിവാഹാലോചന വരുമ്പോഴാണ്. സൈനികന്റെ ആലോചനക്ക് സമ്മതം മൂളിയ ഗ്രീഷ്മയുടെ അടുത്ത പദ്ധതി എങ്ങനെയും ഷാരോണിനെ ഒഴിവാക്കുക എന്നതായിരുന്നു. അതിനു വോണ്ടി വ്യത്യതസ്ത കഥകള്‍ ഇറക്കി. കല്യാണം കഴിച്ചാല്‍ ഷാരേണ്‍ മരിച്ചു പോകുമെന്നു വരെ പറഞ്ഞു നോക്കി. എന്നിട്ടും ഷാരോണ്‍ പിന്മാറുന്നില്ലെന്ന് കണ്ടപ്പേഴാണ് കൊല്ലാന്‍ താരുമാനിക്കുന്നത്.
ആദ്യ ഭര്‍ത്താവ് മരിച്ചുപോകുമെന്ന് ജാതകത്തിലുണ്ടെന്ന് പറഞ്ഞത് പൊളിഞ്ഞതോടെയാണ് കൊന്നുകളയാന്‍ തീരുമാനിക്കുന്നത്. ഇതിനായി ജ്യൂസ് ചാലഞ്ച് നടത്തി. ശേഷം പിന്നീട് കയ്പ്പുള്ള കഷായം കുടിക്കാമോ എന്നായി ചാലഞ്ച്. അമ്മാവന്‍ കൃഷിയിടത്തിലേക്ക് വാങ്ങുന്ന കളനാശിനി കുടിച്ചാല്‍ മരിക്കുമെന്ന് ഗൂഗിളില്‍ നോക്കി മനസിലാക്കിയ ഗ്രീഷ്മ കൊല്ലാനുള്ള ഒരുക്കങ്ങള്‍ നടത്തി.

2022 ഒക്ടോബര്‍ 14ന് ഷാരോണിനെ ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചുവരുത്തി. രാവിലെ പത്തരയോടെ എത്തിയ ഷാരോണ്‍ അരമണിക്കൂറോളം വീട്ടില്‍ ചിലവഴിച്ചു. അതിനിടയില്‍ ഗ്രീഷ്മ കളനാശിനി കലര്‍ന്ന കഷായം നല്‍കി. അപ്പോള്‍ മുതല്‍ ശര്‍ദിച്ച് തുടങ്ങിയ ഷാരോണ്‍ പിന്നീട് ആശുപത്രിയില്‍ അഡ്മിറ്റായി.
11 നാള്‍ ആശുപത്രിയില്‍ കിടന്നിട്ടും അവസാന നിമിഷമാണ് ഷാരോണ്‍ ഗ്രീഷ്മ കഷായം തന്ന വിവരം തന്റെ പിതാവിനോട് പറഞ്ഞത്. താന്‍ ജീവിക്കുമെന്നും ഗ്രീഷ്മയെ വിവാഹം കഴിക്കാമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു അയാള്‍. എന്നാല്‍ താന്‍ മരിക്കുമെന്ന് ഉറപ്പായപ്പോള്‍ സത്യം പറയുകയായിരുന്നു. ഷാരോണിന്റെ മരണമറിഞ്ഞെത്തിയ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനും നിര്‍മലകുമാരന്‍ നായര്‍ക്കും ഗ്രീഷ്മയെ സംശയം തോന്നി. തുടര്‍ന്ന് വിവരം തിരക്കിയ അവര്‍ ആരും അറിയാതിരിക്കാന്‍ കഷായത്തിന്റെ കുപ്പിയടക്കം നശിപ്പിക്കുകയായിരുന്നു.