കാരാപ്പുഴ റിസര്‍വ്വോയറിന്റെ ഷട്ടറുകള്‍ ബുധനാഴ്ച മുതല്‍ ഉയര്‍ത്തും

Update: 2022-07-09 10:15 GMT

കല്‍പ്പറ്റ: കാരാപ്പുഴ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ജൂലൈ 13 മുതല്‍ കാരാപ്പുഴ റിസര്‍വ്വോയറിന്റെ സ്പില്‍വേ ഷട്ടറുകള്‍ 3 എണ്ണവും 5 സെ.മീ വീതം കൂടി ഉയര്‍ത്തും. നിലവില്‍ സ്പില്‍വേ ഷട്ടറുകള്‍ 3 എണ്ണം 5 സെ.മീ വീതം ഉയര്‍ത്തിയിട്ടുള്ളതാണ്. 3 ഷട്ടറുകളും 10 സെ.മീറ്റര്‍ വീതം ഉയര്‍ത്തുമ്പോള്‍ 9.875 ക്യുബിക് മീറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്.

പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 

Similar News