മലങ്കര ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് കൂടുതല്‍ ഉയര്‍ത്തും

Update: 2021-10-16 08:45 GMT

ഇടുക്കി: ജലനിരപ്പ് വളരെ വേഗം ഉയരുന്ന സാഹചര്യത്തില്‍ മലങ്കര ഡാമിന്റെ ആറ് ഷട്ടറുകളും ഇന്ന് (16) ഉച്ചയ്ക്ക് 2.30ന് ആവശ്യാനുസരണം പരമാവധി 1.30 മീറ്ററിലേക്ക് ഉയര്‍ത്തും.

പത്ത് മിനിറ്റില്‍ 10 സെ.മീ. കണക്കില്‍ ജലനിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ഷട്ടറുകള്‍ തുറക്കുമ്പോള്‍ സെക്കന്‍ഡില്‍ 265.865 ക്യുബിക് മീറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുകും. ഈ സാഹചര്യത്തില്‍ തൊടുപുഴ, മുവാറ്റുപുഴയാറുകളുടെ കരകളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. 

Tags:    

Similar News