കോഴിക്കോട്: കോഴിക്കോട് കണ്ണംപറമ്പ് പള്ളി ഖബര്‍സ്ഥാനിലെ മീസാന്‍ കല്ലില്‍ സഖാവ് എന്ന് എഴുതുകയും അരിവാള്‍ ചുറ്റിക നക്ഷത്രം പതിക്കുകയും ചെയ്തത് ഒഴിവാക്കിയതായി മരിച്ചയാളുടെ മകന്റെ വെളിപ്പെടുത്തല്‍. കഴിഞ്ഞ 23 മരിച്ച മുഖദാര്‍ സ്വദേശിയായ പാര്‍ട്ടി പ്രവര്‍ത്തകന്റെ ഖബറില്‍ സ്ഥാപിച്ച മീസാന്‍ കല്ലിലാണ് പാര്‍ട്ടി അടയാളങ്ങള്‍ പതിച്ചത്. ഇത് വിവാദമായതോടെയാണ് പാര്‍ട്ടി അടയാളമുള്ള മീസാന്‍ കല്ല് മാറ്റി പുതിയത് സ്ഥാപിച്ചത്. ഇതിന്റെ ഫോട്ടോ സഹിതമാണ് മകന്‍ വിശദീകരണം നല്‍കിയത്. ഇനി ഈ കാര്യം ആരും ചര്‍ച്ച ചെയ്യരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.